പുകവലി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്ത് ? - വീഡിയോ
പുകവലി ഒരു ശീലമല്ല, ദുശ്ശീലമാണ്.
ഭൂരിഭാഗം ആളുകളും പിന്തുടരുന്ന ഒരു ശീലമാണ് പുകവലി. എന്നാല്‍ അതൊരിക്കലും ഒരു ശീലമല്ല, ദുശ്ശീലമാണ്. ഈ ശീലമെന്ന ദുശ്ശീലം പിന്തുടരുന്നവര്‍ക്ക് പല ന്യായീകരണങ്ങളും പറയാനുണ്ടാകും. നിങ്ങളുടെ ശ്വാസകോശം സ്‌പോഞ്ചു പോലെയാണെന്നോ അല്ലെങ്കില്‍ പല തരത്തിലുള്ള ക്യാന്‍സര്‍ കഥകളോ കേള്‍ക്കുന്നതുതന്നെ ദേഷ്യമുള്ള കാര്യമാണ്.
സിഗരറ്റ് വലിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദവും സന്തോഷവുമൊക്കെയാണ് ഇത്തരം കാര്യങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിലെ 11 മിനിറ്റ് ഇല്ലാതാക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ഷങ്ങളായി പുകവലിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തിലെ എത്ര ദിവസമായിരിക്കും ഇത്തരത്തില്‍ കുറച്ചിരിക്കുക. ഇതാ ഈ വീഡിയോ കണ്ടുനോക്കൂ. എന്താണ് പുകവലി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്ന്.