Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖത്തെ അമിത രോമവളര്‍ച്ചയാണോ നിങ്ങളെ അലട്ടുന്നത്? ഈ കാര്യങ്ങളൊന്നു പരീക്ഷിച്ചു നോക്കൂ!

മുഖക്കുരു തടയാനും, ചര്‍മ്മം വരളുന്ന പ്രശ്‌നത്തിനും പഞ്ചസാര പരിഹാരമാണ്‍.

മുഖത്തെ അമിത രോമവളര്‍ച്ചയാണോ നിങ്ങളെ അലട്ടുന്നത്? ഈ കാര്യങ്ങളൊന്നു പരീക്ഷിച്ചു നോക്കൂ!
, വ്യാഴം, 21 ഏപ്രില്‍ 2016 (12:10 IST)
പഞ്ചസാരയും നമ്മുടെ ചര്‍മ്മവും തമ്മിലുള്ള ബന്ധമെന്താണെന്ന് നിങ്ങള്‍ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ തന്നെ ഒരു അതിശയോതി തോന്നാം. എന്നാല്‍ അറിഞ്ഞോളൂ ഒരു സ്‌പൂണ്‍ പഞ്ചസാരയുണ്ടെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മുഖക്കുരു തടയാനും, ചര്‍മ്മം വരളുന്ന പ്രശ്‌നത്തിനും പഞ്ചസാര പരിഹാരമാണ്‍. എങ്ങിനെയൊക്കെയാണ് പഞ്ചസാര ഉപയോഗിച്ച് ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് നോക്കാം...
 
പഞ്ചസാരയും ഓറഞ്ച് നീരും തേനും ഒലിവെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ എണ്ണമയം കുറയ്‌ക്കാന്‍ സഹായിക്കും.പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്‌ക്കാന്‍ സാധിക്കും. പഞ്ചസാര-നാരങ്ങാനീര് മിശ്രിതം മുഖത്തുതേച്ചുപിടിപ്പിച്ചതിന് 15 മിനുട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്‌താല്‍ ഫലപ്രദമായ മാറ്റം ഉണ്ടാകും.
 
കാല്‍പ്പാദത്തിലെ വിണ്ടുകീറല്‍ പ്രശ്‌നത്തിനും പഞ്ചസാര പരിഹാരമാണ്‍. ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ച് ഒലിവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്തു മിനിട്ടിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകുകയും വിണ്ടുകീറല്‍ മാറുകയും ചെയ്യും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam