Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്സിനു ശേഷം അവള്‍ ഇങ്ങനെ ചെയ്യാറുണ്ടോ ? ശ്രദ്ധിക്കണം... അപകടമാണ് !

സെക്‌സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്

Health
, വെള്ളി, 7 ഏപ്രില്‍ 2017 (15:05 IST)
ആരോഗ്യകരമായ സെക്സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ സെക്സിനെ അനാരോഗ്യകരമാക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. സെക്സില്‍ മാത്രമല്ല, സെക്സിനു ശേഷം ചെയ്യരുതാത്തതും ആരോഗ്യം കളയുന്നതുമായ പല കാര്യങ്ങളും പല ആളുകളും ചെയ്യാറുണ്ട്. എന്നാല്‍ ഒരു കാര്യം മനസിലാക്കിക്കോളൂ.. സെക്സിനു ശേഷം ചെയ്യുന്ന ചില പ്രവൃത്തികള്‍ സ്ത്രീകളുടെ ആരോഗ്യം കളയും. എന്തെല്ലാമാണ് ആ പ്രവര്‍ത്തികളെന്നറിയൂ...
 
ഒരു കാരണവശാലും സെക്സിനു ശേഷം മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. എന്തെന്നാല്‍ യൂറിനറി ബ്ലാഡര്‍ ഭാഗത്തുള്ള ബാക്ടീരിയകളെ പുറന്തള്ളാന്‍ ഇത് ഏറെ അത്യാവശ്യമാണ്. സെക്സിനു ശേഷം വജൈനല്‍ ഭാഗം വൃത്തിയാക്കുന്നതിനായി മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാകുന്ന വെറ്റ് വൈപ്പ് ഉപയോഗിക്കുന്നതും ദോഷമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകളും മറ്റും ഈ ഭാഗത്ത് അലര്‍ജിയുണ്ടാക്കാന്‍ കാരണമായേക്കും. 
 
സെക്സിനു ശേഷം വജൈനല്‍ ഭാഗം സോപ്പോ മറ്റുള്ള ലോഷനുകളോ ഉപയോഗിച്ചു കഴുകാന്‍ പാടില്ല. ഈ ഭാഗം വളരെ സെന്‍സിറ്റിവായതിനാല്‍ സോപ്പും മറ്റുമുപയോഗിയ്ക്കുന്നത് ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, ഈ ഭാഗം വരണ്ടതാകാനും കാരണമായേക്കും. സ്രവങ്ങളുള്ള അടിവസ്ത്രം ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ദോഷകരമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നല്ല സമയം പോയതിന്റെ കാരണം മടിയാണോ? എങ്കില്‍ ഇനി വിഷമിക്കേണ്ട!