Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തെല്ലാം ചെയ്തിട്ടും ആ ഒരു ‘സുഖം’ കിട്ടുന്നില്ലേ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാകും !

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി

എന്തെല്ലാം ചെയ്തിട്ടും ആ ഒരു ‘സുഖം’ കിട്ടുന്നില്ലേ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാകും !
, വെള്ളി, 10 മാര്‍ച്ച് 2017 (15:51 IST)
ആരോഗ്യത്തിന് വളരെ ഉത്തമമായ ഔഷധമാണ് തേന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകില്ല. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒന്നാണ് തേന്‍. സെക്സ് ഗുണങ്ങള്‍ക്കും വളരെ മികച്ച ഒന്നാണിത്. ആദ്യകാലങ്ങളില്‍ വിവാഹരാത്രിയില്‍ നല്ല സെക്‌സിനായി തേന്‍ നല്‍കുന്ന പതിവിന്റെ അടിസ്ഥാനവും ഇതു തന്നെയായിരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
സെക്സ് ജീവിതത്തിന് ഏറെ ഉത്തമമായ ഒന്നാണ് തേന്‍ എന്നാണ് കാമസൂത്രയില്‍ പറയുന്നത്. തേനില്‍ അടങ്ങിയിരിക്കുന്ന ബോറോണ്‍ എന്ന ധാതു പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നതിനും സ്ത്രീകളില്‍ ഈസ്ട്രജന്റെ ഉല്‍പാദനത്തിനും സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സെക്‌സ് സ്റ്റാമിന ലഭിക്കുന്നതിന് പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. 
 
webdunia
രണ്ട് ടീസ്പൂണ്‍ തേന്‍ തനിയെ കഴിക്കുന്നതും കിടക്കയിലെ നല്ല പ്രകടനത്തിന് സഹായകമാകുമെന്നാണ് പറയപ്പെടുന്നത്. സെക്‌സ് ശേഷി കൂട്ടുന്നതിനുള്ള മറ്റൊന്നാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കും. ഇഞ്ചിയും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായകമാണ്. ഇത് ഹെര്‍ബല്‍ ചായയില്‍ ചേര്‍ത്തോ അല്ലാതെയോ കഴിക്കാന്‍ സാധിക്കും. 
 
കറുവാപ്പട്ട, തേന്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കും. കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചാണ് കഴിക്കേണ്ടത്. എന്നാല്‍ ഈ പറഞ്ഞ ഗുണങ്ങളെല്ലാം തേനില്‍ നിന്ന് ലഭ്യമാകണമെങ്കില്‍ നല്ല ശുദ്ധമായ, പ്രോസസ് ചെയ്യാത്തതായിരിക്കണമെന്ന കാര്യം ശ്രദ്ധിക്കണം. ഇത്തരം തേനിലാണ് ആന്റിഓക്‌സിഡന്റ്, നൈട്രിക് ആസിഡ് എന്നിവ ധാരാളമടങ്ങിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലവേദനയും കാഴ്ച മങ്ങലും ശ്രദ്ധിക്കാറില്ലെങ്കില്‍ എല്ലാം അവസാനിച്ചു!