ഈ അവസ്ഥ ശ്രദ്ധിച്ചോളൂ...ഇത് ഡെങ്കിയുടെ ലക്ഷണമാണ് !
ഡെങ്കിപനിയുടെ ലക്ഷണം അറിയണോ?
ഏറ്റവും ഭയാനകരമായ രോഗങ്ങളില്‍ ഒന്നാണ് ഡെങ്കി പനി. ഇത് മരണത്തിന് പോലും കാരണമാകുന്നു. ഈഡിസ് കൊതുകുകള്‍ വരുത്തുന്ന ഒരു കൂട്ടം വൈറസുകള്‍ ആണ് ഡെങ്കി പനി പരത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെമ്പാടുമായി ഓരോ വർഷവും അഞ്ചുകോടി ആളുകള്‍ക്കാണ് ഈ രോഗം ബാധിക്കുന്നത്.
വെളുത്ത കുത്തുകളുള്ള ഈഡിസ് ഈജിപ്‌റ്റി കൊതുകുകള്‍ രോഗിയില്‍ പനിക്കൊപ്പം ആന്തരീക രക്തസ്രാവവും ഉണ്ടാക്കുന്നതാണ് മരണകാരണമാകുന്നത്. നേരത്തെ ഡെങ്കിപ്പനി വന്നൊരാളില്‍ മറ്റൊരു ജനുസില്‍ പെട്ട ഡെങ്കി വൈറസിന്റെ ആക്രമണം ഉണ്ടാകുമ്പോഴാണ് രോഗം സങ്കീര്‍ണ്ണമാവുന്നത്.
കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറ്റില്‍ അസ്വസ്ഥതകള്‍, വയറിളക്കം, ചൊറിച്ചില്‍, മലം കറുത്ത നിറത്തില്‍ പോവുക, പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുക തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.