അസുഖമുള്ളതായുള്ള തോന്നലും തളർച്ചയുമുണ്ടോ ? എങ്കില്‍ സംഗതി ഗുരുതരമാണ് !
സന്ധിവാതത്തിന്റെ ലക്ഷണവും ചികിത്സയും
മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന വീക്കത്തെയാണ് സന്ധിവാതം എന്ന് പറയുന്നത്. ഇതു മൂലം സന്ധികളിൽ കഠിനമായ വേദനയും നീരും ഉണ്ടാകും. ഈ അവസ്ഥ ദീർഘകാലം തുടരുന്നതുമൂലം സന്ധികൾ ചലിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ഉറച്ചുപോവുകയും ചെയ്യും. പ്രായാധിക്യവും അസുഖവും കോശജ്വലനവും മൂലം സന്ധിക്കുണ്ടാകുന്ന കേടുപാടുകളും മറ്റുമാണ് വേദനയ്ക്ക് കഠിനമായ വേദനയ്ക്ക് കാരണമാകുന്നത്.
പ്രധാനമായും കാല്‍മുട്ടുകളിലാണ് സന്ധിവാതം വരുന്നത്. ചിലരില്‍ കൈമുട്ടിലും മണിബന്ധത്തിലും സന്ധിവാതം ഉണ്ടാകാറുണ്ട്. കാല്‍മുട്ടുകളിലുണ്ടാകുന്ന വേദന കാരണം ഇരിക്കാനും എഴുന്നേല്‍ക്കാനും വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. കൂടാതെ സന്ധിവാതം ഉണ്ടെങ്കില്‍ ആ ഭാഗങ്ങള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും. ചിലപ്പോള്‍ സന്ധികള്‍ ചുവന്നു തടിക്കുകയും ചെയ്യും. അതുപോലെ സന്ധികളില്‍ ഉണ്ടാകുന്ന മരവിപ്പും ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.
പനിയും ക്ഷീണവും ഭാരം കുറയുന്നതുമെല്ലാം സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്. വിശദമായ പരിശോധന നടത്തുന്നതിലൂടെ മാത്രമേ പരിശോധനയിലൂടെ മാത്രമേ ഏതു തരം വാതരോഗമാണെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. അതിനനുസരിച്ച് മാത്രമേ ചികിത്സ തേടാനും സാധിക്കുകയുള്ളൂ. സന്ധികളില്‍ ഏതെങ്കിലും തരത്തില്‍ പരിക്കേല്‍ക്കുകയോ ശാരീരികപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാതിരിക്കുകയോ ചെയ്യുന്നതുമൂലവും സന്ധിവാതം ഉണ്ടാകാറുണ്ട്.
ബോറേലിയ ബര്‍ട്ടോഫെറി എന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈം ഡിസീസ് എന്ന അസുഖവും സന്ധിവാതത്തിന് കാരണമായേക്കും. ഗൊണേറിയ എന്ന ലൈംഗികരോഗവും സന്ധിവാതത്തിനുള്ള പ്രധാന കാരണമാണ്. അതുപോലെ പാരമ്പര്യമായും സന്ധിരോഗം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകിട്ടാറുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് വിശ്രമവും വ്യായാമങ്ങളുമാണ് പ്രധാനമായും ആവശ്യം. ആയുര്‍വേദ ചികിത്സാരീതികളും സന്ധിമാറ്റിവെക്കല്‍ മുട്ടുമാറ്റിവെക്കല്‍ എന്നിങ്ങനെയുള്ള ശസ്ത്രക്രിയകളുമാണ് സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കുക.