Webdunia - Bharat's app for daily news and videos

Install App

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

നിഹാരിക കെ.എസ്
ശനി, 14 ജൂണ്‍ 2025 (16:50 IST)
ജപ്പാനിലെ സ്ത്രീകളുടെ ചർമം വളരെ സോഫ്റ്റാണ്. ആരോഗ്യമുള്ള മുടിയും അവരുടെ പ്രത്യേകതകളിൽ ഒന്നാണ്. ജെ-ബ്യൂട്ടി എന്നറിയപ്പെടുന്ന ജാപ്പനീസ് സൗന്ദര്യ രീതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. പലപ്പോഴും രഹസ്യമായി കാത്തുസൂക്ഷിച്ചിരുന്ന ഈ സൗന്ദര്യ ഔഷധങ്ങൾ ഇന്ന് ലോകത്തിന് മുന്നിൽ പരസ്യമാണ്. ജാപ്പനീസ് സ്ത്രീകൾ സൗന്ദര്യ സംരക്ഷണത്തിന് തലമുറകളായി ഉപയോഗിച്ചുവരുന്നത് നാടൻ ഔഷധങ്ങളാണ്.
 
യോമോഗി: ഒരു ജാപ്പനീസ് ഔഷധസസ്യമാണ്, ഇത് ചർമ്മത്തിന്റെ പുനരുജ്ജനത്തിന് ഉപയോഗിക്കുന്നു. ഈ സസ്യം യോമോഗി-ചാ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ പലപ്പോഴും ചായയായി ഉപയോഗിക്കാറുണ്ട്. ഇത് ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്തുകയും എക്സിമ പോലുള്ള ചർമ്മ പ്രശ്നങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു. യോമോഗി കുളിക്കാനുളള വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുമ്പോൾ ചർമ്മത്തിന് മൃദുത്വവും ഈർപ്പവും ലഭിക്കുന്നു.
 
ഹതോമുഗി: അല്ലെങ്കിൽ പേൾ ബാർലി, ജാപ്പനീസ് ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്ന ഒരു ഔഷധമാണ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇത് ചർമ്മത്തിലെ കറുത്ത പാടുകളും മുഖക്കുരു മുഖേന ഉണ്ടാകുന്ന അടയാളങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. ഹതോമുഗി-ചാ എന്ന ചായ രൂപത്തിൽ ഇത് ഉപയോഗിക്കുന്നത് ശരീരത്തിലെ മെലാനിൻ ഉൽപാദനം നിയന്ത്രിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
 
അസുകി ബീൻസ്: നൂറ്റാണ്ടുകളായി ജാപ്പനീസ് സ്ത്രീകൾ അസുകി ബീൻസ് പൊടിച്ച് ഒരു സ്‌ക്രബ് ആയി ഉപയോഗിക്കുന്നു. ഇത് ചർമ്മത്തിലെ അഴുക്കും മരിച്ച കോശങ്ങളും നീക്കം ചെയ്യുകയും മിനുസമാർന്ന ചർമ്മം നൽകുകയും ചെയ്യുന്നു. അസുകി ബീൻസ് മുഖക്കുരുവിനെ ചെറുക്കാനും ചർമ്മത്തിന്റെ ടെക്സ്ചർ മെച്ചപ്പെടുത്താനും ഫലപ്രദമാണ്.
 
ഗോബോ: അല്ലെങ്കിൽ ബർഡോക്ക് റൂട്ട് ഒരു ഡിടോക്സിഫയറായി ജാപ്പനീസ് സ്ത്രീകൾ ഉപയോഗിക്കുന്നു. ഗോബോ-ചാ എന്ന രൂപത്തിൽ ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കുകയും ചെയ്യുന്നു. ഇതിലെ ടാനിനുകൾ ചർമ്മത്തിലെ സുഷിരങ്ങൾ വലിഞ്ഞുമുറുകാൻ സഹായിക്കുന്നു, ഇത് ചർമ്മത്തിന് മിനുസവും തിളക്കവും നൽകുന്നു.
 
ത്സുബാക്കി: എണ്ണ, അല്ലെങ്കിൽ കാമെലിയ ഓയിൽ, ജാപ്പനീസ് സ്ത്രീകൾ വർഷങ്ങളായി നല്ല ചർമ്മത്തിനും മുടിക്കും വേണ്ടി ഉപയോഗിക്കുന്ന ഒരു എണ്ണയാണ്. ഒമേഗ-9 ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, ഗ്ലിസറൈഡുകൾ എന്നിവ ധാരാളം അടങ്ങിയ ഈ എണ്ണ ചർമ്മത്തിലെ ചുളിവുകളും വരകളും കുറയ്ക്കുന്നു. മുടിയിൽ പുരട്ടുമ്പോൾ, ഇത് മുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നു, കൂടാതെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ലിംഗത്തില്‍ കാന്‍സറുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതാണ്

What is PCOD: ക്രമംതെറ്റിയ ആര്‍ത്തവം; പിസിഒഡി ലക്ഷണമാകാം

Periods in Women: നിങ്ങളുടെ ആർത്തവം നോർമലാണോ? ഇക്കാര്യങ്ങൾ നോക്കി മനസ്സിലാക്കാം

പച്ചയ്ക്ക് കഴിച്ചാല്‍ ഗുണം നഷ്ടപ്പെടും! ചൂടാക്കി കഴിക്കണം

അടുത്ത ലേഖനം
Show comments