Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മോഹന്‍ലാല്‍ ചിത്രം ഇനി യൂട്യൂബില്‍ കാണാം; റിലീസ് ചെയ്ത് ആശിര്‍വാദ് സിനിമാസ്

4 കെ റെസല്യൂഷനില്‍ ചിത്രം കാണാനാവും.

Mohanlal

നിഹാരിക കെ.എസ്

, ചൊവ്വ, 10 ജൂണ്‍ 2025 (10:17 IST)
സിദ്ദിഖിന്‍റെ സംവിധാനത്തില്‍ 2013 ൽ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. 13 വർഷങ്ങൾക്ക് ശേഷം ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് നിർമാതാക്കൾ. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 4 കെ റെസല്യൂഷനില്‍ ചിത്രം കാണാനാവും.
 
കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുമായി സഹകരിച്ച് ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ലാലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. സിനിമ വേണ്ടത്ര ഹിറ്റായിരുന്നില്ല. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 
 
മീര ജാസ്മിനെ കൂടാതെ, മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, മിത്ര കുര്യന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആവതെറിപ്പിച്ചു. കൃഷ് ജെ സത്താര്‍, കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, കൃഷ്ണ കുമാര്‍, കെ ബി ഗണേഷ് കുമാര്‍, ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി, അബു സലിം, ചാലി പാല തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്‍റേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ രചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അച്ഛൻ!' - ദിയ കൃഷ്ണ വിഷയത്തിൽ കൃഷ്ണകുമാറിനെ പ്രശംസിച്ച് ഭാമ