Webdunia - Bharat's app for daily news and videos

Install App

ആരോഗ്യകാര്യത്തില്‍ മികച്ചതാര് ? മുട്ടയോ അതോ മുട്ടയുടെ വെള്ളയോ ?

ആരോഗ്യത്തിൽ മികച്ചതാര്? മുട്ടയോ മുട്ടയുടെ വെള്ളയോ?

Webdunia
ശനി, 6 മെയ് 2017 (10:07 IST)
ആരോഗ്യത്തിൽ മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയുണ്ടാകാറില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളും ഉണ്ടാകാറുണ്ടെന്നത് മറ്റൊരു കാര്യം. മുട്ടയുടെ മഞ്ഞയെപറ്റിയാണ് സാധാരണയായി എതിർ അഭിപ്രായങ്ങൾ വരുന്നത്. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുമ്പോള്‍ ആരോഗ്യത്തിന് നല്ലതാണെന്നാണ് മറുപക്ഷം പറയുന്നത്.
 
എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് പ്രധാന കാര്യം. വണ്ണം കൂട്ടാതെ തന്നെ ആരോഗ്യം നേടാന്‍ ഇത് സഹായിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.
 
ആരാണ് മികച്ചത് - അറിയാം ചില കാര്യങ്ങള്‍ :
 
* മുട്ടയുടെ വെള്ളയേക്കാൾ ഫാറ്റ് കൂടുതൽ മുട്ടയിലാണ്.
 
* കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുട്ടയിലാണ് മുട്ടയുടെ വെള്ളയിലല്ല.
 
* ഒരു മുട്ടയ്ക്ക് 10 ശതമാനം പ്രോട്ടീൻ നൽകാൻ കഴിയും. എന്നാൽ മുട്ടയുടെ വെള്ളയ്ക്ക് വെറും 7 ശതമാനമാണ്.
 
* എല്ലിന് ബലം വർധിപ്പിക്കാൻ സഹായിക്കുന്ന ഫോസ്ഫറസ് 8 ശതമാനമാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ളയിൽ ഇത് വെറും .5 ശതമാനമാണ്.
 
* മിനറൽസിന്റെ കലവറയാണ് മുട്ട.
 
* മുട്ട കഴിച്ചാൽ 47 ശതമാനം കൊളസ്ട്രോൾ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ള അക്കാര്യത്തിൽ മുന്നിലാണ്. ഒരു ശതമാനം പോലും കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. 
 
നാഷ്ണൽ സയൻസ് അക്കദമി നടത്തിയ പഠനങ്ങൾ അനുസരിച്ച് ആരോഗ്യത്തിൽ മികച്ചത് മുട്ടയാണെന്നും മുട്ടയുടെ വെള്ളയല്ലെന്നുമാണ് പറയുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം മുട്ടയാണെന്ന കാര്യത്തില്‍ സംശയം ലവലേശമില്ലതാനും. 

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം

എന്താണ് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും തമ്മിലുള്ള വ്യത്യാസം? ഡയറ്റീഷ്യന്‍ പറയുന്നത് ഇതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്!

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

അടുത്ത ലേഖനം
Show comments