Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മാന്ത്രികക്കൂട്ടൊന്നു പരീക്ഷിച്ചു നോക്കൂ... അകാല നര എന്ന വില്ലന്‍ പമ്പകടക്കും !

നരയ്ക്ക് പരിഹാരം, പൂര്‍വ്വികരുടെ മാന്ത്രിക്കൂട്ട്

ഈ മാന്ത്രികക്കൂട്ടൊന്നു പരീക്ഷിച്ചു നോക്കൂ... അകാല നര എന്ന വില്ലന്‍ പമ്പകടക്കും !
, തിങ്കള്‍, 17 ഏപ്രില്‍ 2017 (11:28 IST)
പല ചെറുപ്പക്കാരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാല നര. ഇതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മുടി നരയ്ക്കാന്‍ തുടങ്ങിയാല്‍ ഇനി കറുക്കിലെന്ന് കരുതി ഡൈ ചെയ്തും മുടിയ്ക്ക് കളര്‍ നല്‍കിയും പരിഹാരം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുടിയുടെ സൗന്ദര്യ കാര്യത്തില്‍ നിങ്ങള്‍ ഒരുതരത്തിലുള്ള ടെന്‍ഷനും അനുഭവിക്കേണ്ട. നര ബാധിച്ച മുടിയെ എന്നന്നേക്കുമായി തുരത്തിയോടിച്ച് വേരോടെ ഇല്ലാതാക്കാന്‍ കഴിയുന്ന വസ്തു നമ്മുടെ അടുക്കളയില്‍തന്നെയുണ്ട്. മറ്റൊന്നുമല്ല, ഉള്ളിതന്നെയാണ് അകാല നരയെ ചെറുക്കുന്നതിനായി മുന്നില്‍ നില്‍ക്കുന്ന ഏറ്റവും മികച്ച പരിഹാര മാര്‍ഗ്ഗം.  
 
എന്നാല്‍ വലിയ ഉള്ളിയല്ല ഇതിനായി ഉപയോഗിക്കേണ്ടത്. കറികളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ഉള്ളിയാണ് ഇതിനുള്ള മികച്ച പരിഹാരം. ചെറിയ ഉള്ളി മുഴുവനായി ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുത്ത് ആ എണ്ണ മുടിയില്‍ തേയ്ക്കുന്നത് അകാല നര പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഉള്ളി നീര് തലയില്‍ പുരട്ടുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും വളരെ വലുതാണ്. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല തലയിലുണ്ടാവുന്ന ബാക്ടീരിയയേും പേന്‍, താരന്‍ പോലുള്ള പ്രശ്‌നങ്ങളെയും ഇല്ലാതാക്കും. 
 
webdunia
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതോടൊപ്പം ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ പുതിയ രോമകൂപങ്ങള്‍ സൃഷ്ടിക്കുകയും നരച്ച മുടിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചെറിയ ഉള്ളി മിക്‌സിയില്‍ അടിച്ചെടുത്ത് അതിന്റെ നീര് നേരിട്ട് തന്നെ തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നാല്‍ തലയില്‍ തേയ്ക്കുന്നതിനു മുന്‍പ് ശരീരത്തില്‍ എവിടേയെങ്കിലും തേച്ച് നോക്കേണ്ടതാണ്. എന്തെന്നാല്‍ ഉള്ളി നീരിന് വീര്യം കൂടുതലാണ്. അതുകൊണ്ട് അലര്‍ജി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ തലയില്‍ തേച്ച് പിടിപ്പിക്കാവൂ.
 
ചില ആളുകള്‍ക്ക് ഉള്ളി നീര് അരച്ചെടുക്കാന്‍ മടി ഉണ്ടായിരിക്കും. അത്തരക്കാര്‍ ഉള്ളി അരിഞ്ഞ് വെള്ളത്തില്‍ ഇട്ട ശേഷം 5 മുതല്‍ 10 മിനിട്ട് വരെ തിളപ്പിക്കണം. ആ വെള്ളം തണുത്ത ശേഷം അതുകൊണ്ട് തല കഴുകുന്നത് അകാല നരയെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കൂ... കാന്‍സര്‍ എന്ന ആ പേടി ഒഴിവാക്കാം !