Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഒരു ഇല കഴിക്കാന്‍ തയ്യാറാണോ? എന്നാല്‍ പ്രമേഹത്തെ പമ്പകടത്താം !

പ്രമേഹത്തെ ഇല്ലാതാക്കണോ? ഇതാ ഈ ഒരു ഇല മാത്രം മതി !

ഈ ഒരു ഇല കഴിക്കാന്‍ തയ്യാറാണോ? എന്നാല്‍ പ്രമേഹത്തെ പമ്പകടത്താം !
, ബുധന്‍, 21 ജൂണ്‍ 2017 (10:15 IST)
ഇന്ന് ജീവിത ശൈലി രോഗങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹം. എന്നാല്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിയും. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹം ഇനി നിയന്ത്രിക്കാന്‍ ചില ഇലകള്‍ ഭഷണത്തില്‍ ചേര്‍ത്താല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. ഈ ഇലകള്‍ എതെല്ലാമെന്ന് പരിശോധിച്ചാലോ?
 
പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മള്‍ബറി ഇലകള്‍. ചെറുകുടലിലുള്ള ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ മള്‍ബറി ഇലകള്‍ക്കാവും. ഭക്ഷണശേഷം മള്‍ബറി ഇലകള്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നു. അതുപോലെ പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഞാവലിന്റെ ഇല. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ കുറയാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നു. 
 
ആരോഗ്യകരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഉലുവയില. ഇതിലുള്ള സാപോനിന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ചായ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രമേഹത്തെ ഇല്ലാതാക്കാന്‍ 
പേരയിലയ്ക്ക് സാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.  ഒരു പാട് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ തുളസിയുടെ ഇലകളിലും തണ്ടിലും വേരിലും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നുണ്ട്. 
 
അതുപോലെ അരയാലിലയുടെ നീര് തുടര്‍ച്ചയായി കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.  ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ ഇന്‍സുലിന്‍ ഇല കൃത്യമായി സമയം വെച്ച് കഴിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. 
 
കയ്പ്പക്ക പ്രമേഹ രോഗികള്‍ ജ്യൂസ് ആക്കി കഴിക്കുന്നത് കാണുന്നുണ്ട് എന്നാല്‍ കയ്പ്പക്കയേക്കാള്‍ കൂടുതല്‍ ഫലം നല്‍കുന്നത് കയ്പ്പക്കയുടെ ഇലയാണ്. പ്രമേഹരോഗത്തിനുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണ് ആര്യവേപ്പിന്റെ ഇല. ഇത് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇല അധികമായാല്‍ അതുണ്ടാക്കുന്നത് നെഗറ്റീവ് ഫലമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനവ ഐക്യത്തിന്‍റെ സന്ദേശവുമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്‍റെ ഇഫ്താര്‍ സംഗമം