Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുവെള്ളത്തില്‍ കുളി സ്ഥിരമാണോ? എന്നാല്‍ അറിഞ്ഞോളൂ... നിങ്ങള്‍ക്ക് ഈ രോഗം ഉറപ്പ് !

കുളി ചൂടുവെള്ളത്തിലാണോ? എന്നാല്‍ പണി ഉറപ്പ് !

ചൂടുവെള്ളത്തില്‍ കുളി സ്ഥിരമാണോ? എന്നാല്‍ അറിഞ്ഞോളൂ... നിങ്ങള്‍ക്ക് ഈ രോഗം ഉറപ്പ് !
, തിങ്കള്‍, 10 ജൂലൈ 2017 (13:48 IST)
ഇന്നത്തെ കാലത്ത് ചുടുവെള്ളത്തില്‍ കുളിക്കാനാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടം. ചൂടു വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന സുഖം പിന്നീട് കുളി കഴിഞ്ഞാല്‍ ഉണ്ടാവണം എന്നില്ല. എന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. ചൂടുവെള്ളത്തിലെ കുളി രോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തണുത്ത വെള്ളത്തിലെ കുളി നമുക്ക് ആരോഗ്യവും ആയുസ്സും നല്‍കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ നമുക്ക് കിട്ടുന്നതെന്ന് നോക്കിയാലോ?
 
നല്ല ഉറക്കത്തിന് ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. ശരീരം മുഴുവന്‍ തണുക്കുന്നത് ആന്തരാവയവങ്ങളെ വരെ ആരോഗ്യപ്രദമാക്കുന്നു. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തണുത്ത വെള്ളത്തിലെ കുളിയാണ് നല്ലത്. തണുത്ത വെള്ളത്തിലെ കുളി രക്തത്തിലെ ഓക്‌സിജന്റെ അളവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഇത് ഏറെ സഹായകരമാണ്.
 
തണുത്ത വെള്ളത്തിലെ കുളി സന്ധിവാതം പോലെയുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ്. സ്ഥിരമായി ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. തണുത്ത വെള്ളത്തിലെ കുളി മുടിയ്ക്കും ചര്‍മ്മത്തിനും പുതുമ നല്‍കുന്നു. കുടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തണുത്ത വെള്ളത്തിലെ കുളിയാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവള്‍‘ കന്യകയാണോ എന്ന് ഒറ്റനോട്ടത്തില്‍ നിന്നും മനസ്സിലാക്കാം!