Select Your Language

Notifications

webdunia
webdunia
webdunia
webdunia

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി അറിയാം... അപ്പോള്‍ തക്കാളി ജ്യൂസിന്റേയോ ?

തക്കാളി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി അറിയാം... അപ്പോള്‍ തക്കാളി ജ്യൂസിന്റേയോ ?
, ചൊവ്വ, 25 ജൂലൈ 2017 (15:15 IST)
തക്കാളിയുടെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കില്ല. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ അറിഞ്ഞോളൂ... വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഏറ്റവും ഫലപ്രദം തക്കാളി ജ്യൂസാണെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.   
 
വ്യായാമത്തിനു ശേഷം മസിലുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്കെത്താ‍നും ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലാക്കുവാനും തക്കാളി ജ്യൂസ് സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഗ്രീസിലെ ചില ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
 
പതിനഞ്ച് അത്‌ലെറ്റുകളെ ഉള്‍പ്പെടുത്തി രണ്ട് മാസമാണ് ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതില്‍ ഒമ്പത് പേര്‍ക്ക് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസും ആറു പേര്‍ക്ക് സാധാരണ എനര്‍ജി ഡ്രിങ്കുമാണ് കുടിക്കാന്‍ നല്‍കിയത്. തുടര്‍ന്നാണ് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലുക്കോസ് നിലയും വളരെ പെട്ടെന്ന് സാധാരണ നിലയില്‍ എത്തിയതായി കണ്ടെത്തുയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികള്‍ക്ക് വാരിക്കോരി പണം നല്‍കുന്ന മാതാപിതാക്കളാണോ നിങ്ങള്‍ ? ഒരു നിമിഷം ഇതൊന്നു ശ്രദ്ധിക്കൂ !