തണ്ണിമത്തനില്‍ നാരങ്ങ ചേര്‍ത്തു കഴിച്ചുനോക്കൂ... ആ പേടി പിന്നെ ഉണ്ടാകില്ല !
തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങള്‍
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. അതില്‍ ധാരാളം വെള്ളമടങ്ങിയിരിക്കുന്നതു തന്നെയാണ് അതിന് കാരണം. വിശപ്പു കുറയ്ക്കാനും ക്ഷീണം തീര്‍ക്കാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്. ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് തണ്ണിമത്തനെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
ബ്ലഡ്, ബ്രെസ്റ്റ്, ലംഗ്‌സ് ക്യാന്‍സറുകളും ബ്രെയിന്‍ ട്യൂമറും തടയാന്‍ ഇത് ഏറെ നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു പ്രത്യേക രീതിയില്‍ തണ്ണിമത്തന്‍ തയ്യാറാക്കിക്കഴിയ്ക്കുമ്പോഴാണ് ഇത്തരം ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കുന്നത്. തണ്ണിമത്തന്‍, ചെറുനാരങ്ങ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഒരു ഗ്ലാസ് തണ്ണിമത്തന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നീ ക്രമത്തില്‍ എടുക്കുക. ഇവ രണ്ടും കൂട്ടിക്കലര്‍ത്തി കുടിയ്ക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ ഭക്ഷണത്തിനു മുമ്പായാണ് ഇത് കുടിയ്‌ക്കേണ്ടത്. അത്രകുടിക്കുന്നുവോ അത്രയും നല്ലതാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, സ്‌ട്രോക്ക് തടയാനും ഇത് ഏറെ ഉത്തമമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍ ക്യാന്‍സര്‍ കോശങ്ങള്‍ പെരുകുന്നതു തടയും. ഇതുവഴി ക്യാന്‍സറിനെ നിയന്ത്രിക്കാനും സാധിക്കും. തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാനും ലൈകോഫീന്‍ സഹായകമാണ്. അതുപോലെ ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.