Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാവയ്ക്ക കഴിച്ചോളൂ...ആരോഗ്യം സുരക്ഷിതമാക്കാം !

ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കണോ? പാവയ്ക്ക കഴിച്ചോളൂ...

പാവയ്ക്ക കഴിച്ചോളൂ...ആരോഗ്യം സുരക്ഷിതമാക്കാം !
, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (15:23 IST)
കയ്‌പ്പയ്‌ക്ക എന്നറിയപ്പെടുന്ന പാവയ്‌ക്ക പലര്‍ക്കും ഇഷ്ടമല്ല. അതിന് കാരണം മറ്റൊന്നുമല്ല അതിന്റെ കയ്പ്പ് തന്നെ. എന്നാല്‍ സ്വാദില്‍ കയ്‌പ്പുണ്ടെങ്കിലും നിരവധി ഗുണങ്ങളാണ് ഇത് തരുന്നതെന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌. 
ഇത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇതിനുണ്ട് അവ എന്തൊക്കെയെന്ന് പരിശോധിച്ചാലോ?
 
ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക. ഒരു ഗ്ലാസ്സ്‌ പാവയ്‌ക്ക ജ്യൂസ്‌ ദിവസം കുടിക്കുന്നത്‌ കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ പാവയ്ക്കയുടെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത്‌ സഹായിക്കും.
 
പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്കനീര്‌. അതുപോലെ പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്‌തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ ഉത്തമമാണ്. പാവയ്ക്കാ നീരില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രക്രിയ എളുപ്പമാക്കും.
 
വൃക്കയിലെ കല്ല്‌ ഭേദമാക്കാനും പാവയ്ക്ക് ഏറെ ഉത്തമമാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത്‌ തടായാന്‍ പാവയ്‌ക്കയ്‌ക്ക്‌ കഴിയും. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി ശരീരഭരം കുറയ്ക്കാനും പാവയ്ക്ക സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധൃതി വേണ്ട, പതുക്കെ മതി...എങ്കിലേ ആസ്വദിക്കാന്‍ കഴിയൂ !