Webdunia - Bharat's app for daily news and videos

Install App

സുന്ദരമായ നഖം സ്വന്തമാക്കാന്‍ സാധിക്കുന്നില്ലേ? ഇതാണ് കാരണം !

സുന്ദരമായ നഖം സ്വന്തമാക്കാന്‍ ഇനി നിങ്ങള്‍ക്കും ആകും !

Webdunia
ബുധന്‍, 17 മെയ് 2017 (11:18 IST)
സൌന്ദര്യത്തെ മാറ്റ് കൂട്ടാന്‍ നഖങ്ങളും പങ്ക് വഹിക്കുന്നുണ്ട്. നിണ്ട നെയില്‍ പോളീഷ് പുരട്ടി ഭംഗിയാക്കിയ നഖങ്ങള്‍ ഏത് യുവതികളുടെയും സൌന്ദര്യ സ്വപനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ചിലര്‍ക്ക് തങ്ങളുടെ നഖത്തിന് അത്തരത്തിലുള്ള ഭംഗി നല്‍കാന്‍ കഴിയാറില്ല. പലര്‍ക്കും നഖം നീട്ടി വളര്‍ത്തണമെന്നുണ്ടെങ്കിലും പൊട്ടിപ്പോകുന്നതിനാല്‍ അതിന് സാധിക്കാറില്ല എന്നാണ് സത്യം. എങ്ങനെയാണ് നഖം സംരക്ഷിക്കുക എന്ന് നോക്കിയാലോ?
 
അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. അതിന് നഖം എപ്പോഴും നനഞ്ഞിരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രാധമികമായും ചെയ്യേണ്ടത്. എന്നാല്‍ വീട്ടു ജോലികള്‍ക്കിടെ ഇതെങ്ങനെയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം,
 
അതിനുമുണ്ട് പരിഹാരം, നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. അടുത്ത പടിയായി  ഉറങ്ങുംമുന്‍പ് നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.
 
നെയ്ല്‍  പോളിഷ് റിമൂവറുകള്‍ എപ്പോഴുമെപ്പോഴും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരനം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.
 
വൈറ്റമിന്‍ ബികോംപ്ളക്സ് സപ്ളിമെന്റുകള്‍ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍  യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി.

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെ

കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

ഒരോ ഗുളികയുടെയും വലിപ്പത്തിനനുസരിച്ച് വെള്ളത്തിന്റെ അളവിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഫ്രിഡ്ജ് ഭിത്തിയില്‍ നിന്ന് എത്ര അകലെയാണ്? ഈ തെറ്റുകള്‍ പൊട്ടിത്തെറിക്ക് കാരണമാകും

കൊവിഡ് ജെഎന്‍1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം, മുന്‍ വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തം

അടുത്ത ലേഖനം
Show comments