Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിഞ്ഞോളൂ... ഇതെല്ലാമായിരുന്നു അവന്റെ ആ നോട്ടത്തിനു പിന്നിലുണ്ടായിരുന്നത് !

അവന്റെ ആ നോട്ടം ചുണ്ടിലേക്കാണോ ? ഇതെല്ലാമാണ് അതിനുള്ള കാരണങ്ങള്‍ !

അറിഞ്ഞോളൂ... ഇതെല്ലാമായിരുന്നു അവന്റെ ആ നോട്ടത്തിനു പിന്നിലുണ്ടായിരുന്നത് !
, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (13:01 IST)
ഒരാള്‍ മറ്റൊരാളോടു സംസാരിയ്ക്കുന്ന വേളയില്‍ ഏറ്റവും മര്യാദയുള്ള രീതിയായി കണക്കാക്കപ്പെടുന്നത് അവരുടെ കണ്ണില്‍ നോക്കിയുള്ള സംസാരമാണ്. എങ്കിലും സ്ത്രീകളോട് പുരുഷന്മാര്‍ സംസാരിയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നു പറയാം. കാരണം അറിയാതെയെങ്കിലും നോട്ടം സ്ത്രീകളുടെ മറ്റു ഭാഗങ്ങളിലേക്ക് പോകുകയാണെങ്കില്‍ അത് ഒരു ദുര്‍വ്യാഖ്യാനമായി മാറിയേക്കും. ചില പുരുഷന്മാര്‍ സ്ത്രീകളോടു സംസാരിയ്ക്കുമ്പോള്‍ അവരുടെ ചുണ്ടുകളിലേയ്ക്കു നോക്കാറുണ്ട്. എന്താണ് ഇതിനു കാരണമെന്ന് നോക്കാം... 
 
ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ കണ്ണിലേക്ക് നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരിക്കില്ല. അത്തരത്തിലുള്ള പുരുഷനാണെങ്കില്‍ ചുണ്ടിലേയ്ക്കു നോക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മറുവശത്തുള്ള വ്യക്തി പറയുന്നത് വളരെയേറെ ഉദ്വേഗത്തോടെ കാത്തുനില്‍ക്കുന്ന ആളാണെങ്കില്‍, എന്താണ് തിരിച്ചു പറയുകയെന്നതിന്റെ ആവേശത്തിലും ചിലപ്പോള്‍ ചുണ്ടിലേയ്ക്കു നോക്കിപ്പോയേക്കാം. മറുവശത്തു നില്‍ക്കുന്നയാളോടെ ലൈംഗികതാല്‍പര്യം തോന്നിയാലും ഇത്തരത്തില്‍ സംഭവിച്ചേക്കാം. 
 
സ്ത്രീയെ ചുംബിയ്ക്കാന്‍ താല്‍പര്യം തോന്നുന്ന പല പുരുഷന്മാരും ഇത്തരത്തില്‍ ചുണ്ടിലേയ്ക്കു നോക്കി സംസാരിയ്ക്കാറുണ്ട്. ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ സംസാരം സഹിയ്ക്കാതെ വന്നേക്കാം. അത്തരം സമയങ്ങളില്‍ എപ്പോഴാണ് ഈ സംസാരം നിര്‍ത്തുക എന്ന അര്‍ത്ഥത്തിലും ചുണ്ടിലേയ്ക്കു നോക്കിയെന്നു വരാം. സ്ത്രീയുടെ ചുണ്ടുകള്‍ ഇഷ്ടമാണെങ്കിലും പുരുഷന്‍ ചുണ്ടുകളിലേയ്ക്കു നോക്കിയെന്നു വരാം. കൂടാതെ തന്റെ ലൈംഗികതാല്‍പര്യം മറുവശത്തു നില്‍ക്കുന്ന സ്ത്രീയെ അറിയിക്കുന്നതിനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴി കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്സും ചെറുപയറും ശീലമാക്കാന്‍ തയ്യാറാണോ ? ലിവര്‍ സിറോസിസ് പമ്പകടക്കും !