അറിഞ്ഞോളൂ... ഈ പൊസിഷനാണ് കിടപ്പറയില്‍ പുരുഷന്‍മാര്‍ ഭയക്കേണ്ടത് !
കിടപ്പറയില്‍ ഭയക്കേണ്ട പൊസിഷന്‍ ഏതാണെന്ന് അറിയണോ ?
കിടപ്പറയില്‍ ആനന്ദം കണ്ടെത്തുന്നതിനായി വ്യത്യസ്ഥ രീതികള്‍ പരീക്ഷിക്കുന്നവരാണ് ഇന്നത്തെ യുവ തലമുറ. പതിവ് രീതികള്‍ എല്ലാവരിലും മടുപ്പുളവാക്കുമെന്നു തന്നെയാണ് ഗവേഷകര്‍ പോലും പറയുന്നത്. എന്നാല്‍ വ്യത്യസ്ഥമായ പല രീതികളും ആനന്ദം പകരുമെങ്കിലും അതില്‍ പല തരത്തിലുള്ള അപകടങ്ങളും ഒളിച്ചിരിപ്പുണ്ടെന്നാണ് ബ്രസീലിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്.
അപകടകാരിയായ ഒരു പൊസിഷന്‍ പുരുഷന്‍മാരുടെ ലൈംഗികജീവിതത്തില്‍ നാശം വിതയ്‌ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌ത്രീകള്‍ക്ക് ഏറെ ഇഷ്‌ടമുള്ള, പുരുഷന് മുകളില്‍ ഇരുന്നുകൊണ്ടുള്ള ലൈംഗിക ബന്ധം ലിംഗത്തിന് കേട് വരുത്തുമെന്നാണ് പഠനം പറയുന്നത്. മുകളിലിരുന്നുള്ള ബന്ധപ്പെടലില്‍ ശരീര ചലനം നിയന്ത്രിക്കുന്നത് സ്ത്രീയാണ്. സ്ത്രീകളുടെ മുഴുവന്‍ ഭാരവും ലിംഗത്തിന് മുകളില്‍ വരുകയും ചെയ്യും. ഈ സമയം സ്‌ത്രീയുടെ നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കില്‍ ലിംഗത്തിലേക്ക് ഭാരം മുഴുവന്‍ വരുമെന്നും ലിംഗത്തിന് ഗുരുതരമായ ആഘാതം ഉണ്ടാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ പൊസിഷന്‍ വഴി സ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള പ്രശ്‌നവും ഉണ്ടാകുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പുരുഷന് ഇത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗത്തിന്റെ ഉദ്ധാരണത്തിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്. അഡ്വാന്‍സ്ഡ് ഇന്‍ യൂറോളജിയിലാണ് ഇത്തരമൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.