Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സമയത്തും ഇങ്ങനെയാണോ നിങ്ങളുടെ പങ്കാളി ചെയ്യുന്നത് ? സംഗതി പ്രശ്നമാണ് !

ലൈംഗികബന്ധത്തിനിടെ 'അലറിവിളിക്കുന്ന' പങ്കാളിയാണോ നിങ്ങള്‍ക്കുള്ളത് ? എങ്കില്‍ സൂക്ഷിക്കണം !

ആ സമയത്തും ഇങ്ങനെയാണോ നിങ്ങളുടെ പങ്കാളി ചെയ്യുന്നത് ? സംഗതി പ്രശ്നമാണ് !
, ഞായര്‍, 20 ഓഗസ്റ്റ് 2017 (16:58 IST)
പുരുഷന്റെ ഭാഗ്യവും സ്ത്രീയുടെ മനസും ഒരാള്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല എന്നാണ് ചൊല്ല്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയിലാണ് ഇതില്‍ ഒരു കാര്യം കൃത്യമാകുക. അതായത് അത്തരം സമയങ്ങളില്‍ സ്ത്രീകളുടെ മനസില്‍ എന്താണെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുറമേ ആസ്വാദ്യകരമെന്ന് തോന്നുന്ന ഒരു ലൈംഗിക ബന്ധത്തില്‍, സ്ത്രീക്ക് ശരിക്കും സംതൃപ്തി കിട്ടിയിട്ടുണ്ടാകണമെന്നില്ല എന്നും പഠനങ്ങള്‍ പറയുന്നു.
 
തന്റെ പങ്കാളിക്ക് സംതൃപ്തി കിട്ടിയോ എന്നറിയുന്നതിനായി അവളുണ്ടാക്കുന്ന ശബ്ദത്തെ അളവുകോലാക്കുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. എന്നാല്‍ ലൗഡ് സെക്‌സ് എന്നത് ഗുഡ് സെക്‌സ് അല്ലെന്നും ജി സ്‌പോട്ട് പോലെയുള്ള ഒരു അബദ്ധധാരണയാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീയുടെ രതിമൂര്‍ച്ച എന്നത് പ്രത്യുല്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് സിന്‍സിനാറ്റി ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍, ഏല്‍ എന്നിവിടങ്ങളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. 
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ ഇരുവര്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ചയുണ്ടാവുകയാണെങ്കില്‍ മാത്രമേ അത് സക്സാ‍കൂയെന്നാണ് പലര്‍ക്കുമുള്ള ധാരണം. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണെന്നു മാത്രമല്ല വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ക് സംഭവിക്കുകയുള്ളൂയെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൂടാതെ പുരുഷന്മാര്‍ക്ക് സ്ഖലനം സംഭവിക്കുന്നതിനു മുമ്പാണ് സ്ത്രീക്ക് രതിമൂര്‍ച്ചയുണ്ടാകുന്നതെങ്കില്‍ അതാണ് ഏറ്റവും നല്ലതെന്നും ഈ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 
 
പുരുഷന് സ്ഖലനം സംഭവിക്കുന്നതു വരെ വളരെ താല്പര്യത്തോടെ തന്നെ ആ ബന്ധത്തില്‍ തുടരുന്നതിന് സ്ത്രീകള്‍ക്ക് കഴിയുമെന്നും എന്നാല്‍ തിരിച്ച് പുരുഷന് അങ്ങിനെ കഴിയില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാരണങ്ങള്‍കൊണ്ടു മാത്രമാണ് സ്ത്രീകള്‍ക്ക് തങ്ങള്‍ സംതൃപ്തരാണെന്ന് അഭിനയിക്കേണ്ടിവരുന്നതെന്നും ആ സമയത്ത് അവര്‍ തല ഒരു വശത്തേക്ക് ഇട്ടും, കുറച്ചധികം ശബ്ദമുണ്ടാക്കിയും മറ്റും അഭിനയം പൊലിപ്പിക്കുന്നതെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
 
തങ്ങളുടെ പങ്കാളിയുടെ അഭിമാനം സംരക്ഷിക്കുന്നതിനും അവരെ ബൂസ്റ്റ് ചെയ്യുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കി അഭിനയിക്കുന്നതെന്നാണ് ഭീരിഭാഗം സ്ത്രീകളും വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുന്നതുമൂലം തങ്ങളുടെ പങ്കാളിയെ വേഗം ക്ലൈമാക്‌സിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. ശ്വാസോച്ഛ്വാസത്തിന്റെ വേഗത, കെട്ടിപ്പിടിക്കുന്നതിലെ പ്രത്യേകത, നെഞ്ചിടിപ്പ്, സീല്‍ക്കാരം തുടങ്ങിയവയിലൂടെ സ്ത്രീകളിലെ രതിമൂര്‍ച്ച മനസിലാക്കാമെന്നും പഠനങ്ങള്‍ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോകുന്നവരാണോ നിങ്ങള്‍ ? അറിഞ്ഞോളൂ... ഇതൊരു മുന്നറിയിപ്പാണ് !