Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേടിപ്പിച്ചാല്‍ ഇക്കിള്‍ നില്‍ക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്?

വെള്ളം കുടിച്ചാല്‍ ഇക്കിള്‍ പോകും, കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

പേടിപ്പിച്ചാല്‍ ഇക്കിള്‍ നില്‍ക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്?
, ചൊവ്വ, 17 ഏപ്രില്‍ 2018 (12:41 IST)
ആര്‍ക്കും ഏത് നിമിഷവും വരാവുന്ന ഒന്നാണ് ഇക്കിള്‍. ഇക്കിള്‍ അനുഭവിക്കാത്തവരായി ആരും തന്നെയില്ല. പക്ഷെ, ഇക്കിള്‍ എന്നത് ഒരു രോഗമോ രോഗാവസ്ഥയോ അല്ല. ഇക്കിള്‍ എടുക്കുന്നത് മൂലം കൂറച്ച് സമയത്തേക്ക് കുറച്ച് ബുന്ദിമുട്ട് അനുഭവപ്പെടും എന്നേ ഉള്ളു. 
 
ഇക്കിള്‍ വന്നാല്‍ എന്തുചെയ്യും?. ഇക്കിളിനെ നേരിടണമെങ്കില്‍ ആദ്യം ഇക്കിള്‍ എന്താണെന്ന് അറിയണം. ഇക്കിള്‍ കളയാന്‍ പല വഴികളും നമ്മുടെ മുതിര്‍ന്നവര്‍ നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അതില്‍ ചിലതാണ് പഞ്ചസാര കഴിക്കുക, വെള്ളം കുടിക്കുക, ശ്വാസം പിടിച്ചുവക്കുക, ആരെങ്കിലും ചെറുതായിട്ട് നമ്മളെ പേടിപ്പിക്കുക തുടങ്ങി വളരെ വ്യത്യസ്ഥവും രസകരവുമായ രീതികള്‍. ഇവ ശരിക്കും ഇക്കിള്‍ കളയുമോ?
 
സസ്തന ജീവികളുടെ ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു പേശിയാണ് ഡയഫ്രം. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ ഡയഫ്രം താഴേക്ക് ചുരുങ്ങും. ഇതുമൂലം സമ്മര്‍ദ്ദം കുറയുകയും ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കുപ്പെടുകയും ചെയ്യും. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ചുരുങ്ങിയ ഡയഫ്രം അയയുകയും പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്യും. 
 
എന്നാല്‍, ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ താളം തെറ്റുമ്പോള്‍ ആണ് ഇക്കിള്‍ ഉണ്ടാകുന്നത്. ഇക്കിള്‍ ഉണ്ടാവുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. വരുന്നതുപോലെ തന്നെ പോവുകയും ചെയ്യും.
 
ഇതില്‍ ചിലതെല്ലാം പെട്ടെന്ന് മാറുന്ന ഇക്കിളുകളാണ്. ആര്‍ത്തിപിടിച്ച് ആഹാരം കഴിക്കുമ്പോഴും എരിവുള്ള ആഹാരം കഴിക്കുമ്പോഴും ഇക്കിള്‍ വരാം. മദ്യപാനം, സോഡ കുടിക്കല്‍, നല്ല ചൂടോ തണുത്തതോ ആയ ഭക്ഷണം കഴിക്കല്‍, പെട്ടെന്ന് വികാരഭരിതനാകുമ്പോഴും ക്ഷോഭം കൊള്ളുമ്പോഴുമൊക്കെ ഇക്കിള്‍ വരാം. ഇതെല്ലാം പെട്ടന്ന് മാറുകയും ചെയ്യും.
 
ഇക്കിള്‍ മാറാനുള്ള വഴികള്‍:
 
1. ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കാം.
 
2. ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുന്നതും നല്ലതാണ്.
 
3. പഞ്ചസാര കഴിക്കാം
 
4. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കാം.
 
5. വെള്ളം കുടിക്കാം
 
6. ശ്വാസം അകത്തേക്കും പുറത്തേക്കും പതിയെ എടുക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്സ് എന്നും ചെയ്യാം, പക്ഷേ ആ പൊസിഷന്‍ പ്രശ്നമാണ്!