Webdunia - Bharat's app for daily news and videos

Install App

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്

രേണുക വേണു
ശനി, 8 മാര്‍ച്ച് 2025 (12:01 IST)
സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ടെങ്കില്‍ ഇന്ന് എല്ലാവരും ഡോക്ടര്‍മാരാണ്. ശാസ്ത്രീയമായ പഠനങ്ങള്‍ ഇല്ലാതെ പൊടിക്കൈകള്‍ പറഞ്ഞു കൊടുക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അതിലൊന്നാണ് എബിസി ജ്യൂസ് കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിനു നല്ലതാണെന്ന പ്രചരണം. യാതൊരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്ന് ആദ്യമേ മനസിലാക്കുക. 
 
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്. കരള്‍ രോഗമുള്ള പലരും കൃത്യമായ വൈദ്യചികിത്സ ഉറപ്പാക്കാതെ ഈ ജ്യൂസ് കുടിച്ച് ആശ്വസിക്കുന്നുണ്ട്. നിങ്ങളുടെ കരളിനെ ആരോഗ്യത്തോടെ നിര്‍ത്തുകയല്ല മറിച്ച് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ജ്യൂസ് ചെയ്യുന്നത്. സ്ഥിരം എബിസി ജ്യൂസ് കുടിക്കുന്നത് കരളിന് ദോഷം ചെയ്യുമെന്ന് മനസിലാക്കുക. 
 
എബിസി ജ്യൂസില്‍ ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ നീര്‍ക്കെട്ടിനു കാരണമാകും. എബിസി ജ്യൂസ് സ്ഥിരമായി കഴിക്കുന്ന കരള്‍ രോഗികളില്‍ മഞ്ഞപ്പിത്തത്തിനുള്ള സാധ്യത കൂടുന്നു. എബിസി ജ്യൂസില്‍ വിറ്റാമിന്‍ എ അമിതമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ അമിതമാകുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എബിസി ജ്യൂസ് സ്ഥിരം കുടിക്കുന്നവരില്‍ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അപര്യാപ്തതയ്ക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Pranayama: ജീവശക്തിയുടെ നിയന്ത്രണം-പ്രാണായാമം

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

അടുത്ത ലേഖനം
Show comments