Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

നിഹാരിക കെ.എസ്

, വെള്ളി, 7 മാര്‍ച്ച് 2025 (14:59 IST)
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ കഴിക്കുന്നത് മുഖക്കുരുവുണ്ടാക്കും, ശരീരഭാരം വർധിപ്പിക്കും മുതലായ ധാരണകൾ മൂലം ഇത് ഭക്ഷണക്രമത്തിൽനിന്ന് ഒഴിവാക്കുന്നവരുണ്ട്. എന്നാൽ, മിതമായ അളവിൽ കഴിച്ചാൽ മാങ്ങയോളം മികച്ച മറ്റൊരു വേനൽക്കാല പാനീയം നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.
 
മാങ്ങയിലടങ്ങിയിരിക്കുന്ന നാര്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ സി, ഫോളേറ്റ്, കോപ്പർ, വിറ്റാമിൻ ബി-6, വിറ്റാമിൻ ഇ, പൊട്ടാഷ്യം തുടങ്ങിയവ ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകങ്ങളാണ്. ശരീരഭാരം കുറയ്ക്കാൻ നോക്കുമ്പോൾ പലരും മാങ്ങ ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ, സത്യത്തിൽ ഇത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. മാങ്ങയിലടങ്ങിയിരിക്കുന്ന നാര് നമ്മുടെ മൊത്തത്തിലുള്ള കലോറി ഉപയോഗം കുറയ്ക്കും.
 
മാത്രമല്ല, മാങ്ങ കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും കാരണമാകും. ഫോളേറ്റ്, വിറ്റാമിൻ സി, കോപ്പർ മുതലായ ന്യൂട്രിയന്റുകൾ പ്രതിരോധശക്തി ഉത്തേജിപ്പിക്കുന്നതാണ്. കൂടാതെ, നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും കണ്ണുകൾക്കും ദഹനവ്യവസ്ഥയ്ക്കും ഗുണകരമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്