ഈ കാര്യത്തിലെങ്കിലും സംതൃപ്തി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതെല്ലാം ചെയ്തേ മതിയാകൂ !
ബന്ധം ആസ്വാദ്യമാക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങള്‍
ഒരു ബന്ധം നിലനില്‍ക്കുന്നതിന് ഒരുപാട് ചേരുവകള്‍ ആവശ്യമാണ്. സത്യസന്ധതയാണ് ഏതൊരു ബന്ധത്തിലും ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും സത്യത്തിനും വിശ്വസ്തതയ്ക്കും അപ്പുറം മറ്റ് പല തരത്തിലുള്ള ഘടകങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
പങ്കാളിയുടെ കൂടെ പുറത്ത് പോകുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സമയക്രമം ഉണ്ടായിരിക്കും. വ്യത്യസ്ഥ ദിവസങ്ങളില്‍ വ്യത്യസ്ഥമായ സമയത്ത് പുറത്ത് പോകുന്നത് വഴി അത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സാധിക്കും. ഇത് ആഴ്ച മുഴുവനും നിങ്ങള്‍ക്ക് വ്യത്യസ്ഥമായ അനുഭവമാണ് നല്‍കുക.
നിങ്ങളുടെ പങ്കാളിയെ ആശ്ചര്യപ്പെടുത്തണമെങ്കില്‍ ഒരു പ്രത്യേക ദിവസത്തിനായി കാത്തിരിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് കാര്‍ഡോ അല്ലെങ്കില്‍ പുഷ്പങ്ങളോ വാങ്ങി സമ്മാനിക്കുകയും അവര്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് പറയുകയും ചെയ്യുന്നത് ബന്ധത്തെ കൂടുതല്‍ ദൃഡമാക്കാന്‍ സഹായിക്കും.
പങ്കാളിയുടെ കൂടെ ചിലവഴിക്കുന്ന സമയത്ത് ഫോണ്‍ സൈലന്‍റാക്കി വെയ്ക്കുകയും അവരുടെ സംഭാഷണത്തില്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ ഫോണ്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പങ്കാളിയുമായി ഇടപെടാന്‍ ഇത് അവസരം നല്കും.
വലിയ പാചക വൈദഗ്ദ്യമൊന്നും ഇല്ലെങ്കിലും പുതിയ ഒരു വിഭവം തയ്യാറാക്കുക. അത് ഒരു ഓംലെറ്റ് ആയാലും മതി. അത്തരത്തില്‍ നിങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ പരിശ്രമത്തെ പങ്കാളി അഭിനന്ദിക്കുമെന്ന് ഉറപ്പാണ്. ഇതും ബന്ധത്തിന് ആസ്വാദ്യത നല്കുന്ന ഒരു കാര്യമാണ്.