Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത അഞ്ചുകാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (16:53 IST)
ആഹാരം കഴിക്കുക എന്ന പ്രക്രിയ അലസതയോടെ ചെയ്യാനുള്ളതല്ല. ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ അനവധിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി വസ്തുക്കള്‍ ഉണ്ട്. അതുപോലെ തന്നെയാണ് വയറു നിറയെ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ചെയ്യാന്‍ പാടിലാത്ത ചില കാര്യങ്ങളും.
 
വയറു നിറയെ ആഹാരം കഴിച്ച ശേഷം നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണശേഷം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
 
1. വര്‍ക്കൌട്ട് ചെയ്യുന്നത്
 
ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ഒരിക്കലും വര്‍ക്കൌട്ട് ചെയ്യരുത്. വ്യായാമ മുറകള്‍ ഒന്നും തന്നെ ചെയ്യാന്‍ പാടില്ല. അതിനി വയറ് നിറഞ്ഞിട്ടില്ലെങ്കില്‍ കൂടി. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.
 
2. ഉറക്കം
 
അധികം ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കം. ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ഉറങ്ങാന്‍ പോകുന്നത് നല്ല ശീലമല്ല. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാം. വയറിന് അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകും.
 
3. പഴങ്ങള്‍ കഴിക്കുന്നത്
 
പഴങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്നെയോ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞോ പഴങ്ങള്‍ കഴിക്കാവുന്നതാണ്.
 
4. പുകവലി
പുകവലി ഭക്ഷണശേഷം മാത്രമല്ല എപ്പോള്‍ ചെയ്താലും ആരോഗ്യത്തിന് പ്രശ്‌നമാണ്. ഭക്ഷണത്തിനു മുന്‍പോ ശേഷമോ പുകവലിയ്ക്കുന്നത് കാന്‍സറിന് കാരണമാകുന്നു.
 
5. കുളി
ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്നൊരു ചൊല്ലു തന്നെയുണ്ട് മലയാളത്തില്‍. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഭക്ഷണം കഴിച്ചയുടന്‍ കുളിക്കരുതെന്ന് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

അടുത്ത ലേഖനം
Show comments