Publish Date: Tue, 23 Aug 2022 (15:09 IST)
Updated Date: Tue, 23 Aug 2022 (15:11 IST)
വേദനകളില്‍ തലവേദനയും നടുവേദനയും കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നത് കഴുത്ത് വേദനയാണ്.കഴുത്ത് വേദയ്ക്കും ചെറുചൂട് വെള്ളത്തില്‍ ആവി പിടിക്കുന്നത് നല്ലതാണ്. കഴുത്ത് അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച് ചൂടാക്കി കഴുത്തില്‍ പുരട്ടുക. എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും.
പല്ലുവേദനയുള്ളവര്‍ ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുക. നന്നായി കുലുക്കുകുഴിയുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണസാധനങ്ങള്‍ കയറി ഇരിക്കുന്നതു മൂലമുള്ള പല്ലുവേദനയാണെങ്കില്‍ കുറയുന്നതാണ്. ഒപ്പം ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞും ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതു നല്ലതാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടിവോ ചതവോ ഉണ്ടാകുകയാണെങ്കില്‍ ഐസ് പിടിക്കുന്നത് നല്ലതായിരിക്കും. നീര് വെക്കാതിരിക്കാന്‍ ഇത് സഹായിക്കും.