അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 മാര്‍ച്ച് 2025 (16:35 IST)
പ്രായമാകുന്നത് ഒരു സ്വാഭാവിക രീതിയാണ്. ഇതിന് പലകാരണങ്ങളും പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറ്റിക്‌സും ജീവിത ശൈലിയും ഇതില്‍ ഉള്‍പ്പെടുന്നു. നമ്മള്‍ എത്രവേഗത്തിലാണ് അല്ലെങ്കില്‍ പതുക്കെയാണ് പ്രായമാകുന്നത് എന്നത് ഇവയനുസരിച്ചിരിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് മോശം ഡയറ്റ്. അതായത് അമിതമായി സംസ്‌കരിച്ചതും പഞ്ചസാര കൂടിയതും ചീത്ത കൊഴുള്ളതുമായ ഭക്ഷണങ്ങള്‍. ഇത് ഇന്‍ഫ്‌ളമേഷനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകുന്നതിനും കാരണമാകും. ഇങ്ങനെ ഇത് പ്രായം കൂട്ടുന്നു. മറ്റൊന്ന് സെഡന്ററി ലൈഫ് സ്റ്റൈലാണ്. വ്യായമമില്ലാതെ ഒരിടത്ത് ചടഞ്ഞിരിക്കുന്നതും പ്രായക്കൂടുതലിന് കാരണമാകും. 
 
പുകവലി അകാല വാര്‍ധക്യത്തിന് കാരണമാകും. ചര്‍മത്തിനെ ഇത് ഗുരുതരമായി ബാധിക്കും. ഒപ്പം മറ്റു രോഗങ്ങളും വരുത്തും. ധാരാളം മദ്യം കുടിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. ഇത് ചര്‍മത്തെ ബാധിക്കും ലിവറിനെ നശിപ്പിക്കും. ഇവരണ്ടും പ്രായക്കൂടുതലിന് കാരണമാകും. മറ്റൊന്ന് തുടര്‍ച്ചയായുണ്ടാകുന്ന സമ്മര്‍ദ്ദമാണ്. സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ചര്‍മത്തിലെ കൊളാജിനെ വിഘടിപ്പിക്കും. ഇങ്ങനെ പ്രായക്കൂടുതല്‍ തോന്നിക്കും. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിലും പ്രായക്കൂടുതല്‍ തോന്നിക്കും. അമിതമായി സൂര്യപ്രകാശം എല്‍ക്കുന്നതും ഇതുപോലെ പ്രായം കൂട്ടുമെന്നാണ് പറയുന്നത്. യുവി തരംഗങ്ങള്‍ ചര്‍മത്തെ നശിപ്പിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments