Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

Diabetes Symptoms

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 മാര്‍ച്ച് 2025 (20:13 IST)
പ്രമേഹത്തെ നേരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും പ്രമേഹം കണ്ടുവരുന്നു.  പ്രമേഹത്തിന് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ഉപയോഗിച്ച് പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടാവും. കൂടാതെ കഴുത്തിലും കക്ഷത്തും കറുത്ത പാടുകള്‍ ഉണ്ടാവും. ഇവിടങ്ങളില്‍ കട്ടിയും കൂടുതലായിരിക്കും. ഇത് പ്രീ ഡയബറ്റിക് ആവാനും സാധ്യതയുണ്ട്. മറ്റൊന്ന് ചര്‍മത്തിലെ അലര്‍ജിയാണ്.
 
പ്രമേഹം അലര്‍ജി കൂട്ടും. ഇതിനായി രക്തപരിശോധന നടത്താവുന്നതാണ്. മറ്റൊന്ന് തുടര്‍ച്ചയായി ഉണ്ടാവുന്ന ഫംഗല്‍ അണുബാധയാണ്. പ്രമേഹമുള്ളവരില്‍ തുടരെ അണുബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇത് വിരലിരുകളിലും കാലുകളിലും സ്തനങ്ങള്‍ക്ക് താഴെയും സ്വകാര്യഭാഗങ്ങളിലും ഉണ്ടാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം