ഇന്ത്യയില്‍ ആല്‍ക്കലൈന്‍ വാട്ടറിന്റെ പ്രധാന പ്രമോട്ടറാണ് വിരാട് കോലി. ഇതിനെ ആല്‍ക്കലൈന്‍ അയണൈസര്‍ വാട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ പി എച്ച് ഉയര്‍ന്നതാണ്. സാധാരണയായി 6.5നും 8.5നും ഇടയിലാണ് പിഎച്ച്. ഈ പാനിയം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്- കാര്‍ബണേറ്റ് സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു. ബോട്ടിലുകളില്‍ വാങ്ങാന്‍ ഇത് ലഭ്യമാണ്.
ആല്‍ക്കലൈന്‍ വാട്ടര്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെയും കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും രക്തത്തിലെ തോത് കുറയ്ക്കും. മൂത്രത്തില്‍ കല്ല് വരുന്നത് തടയും. പാന്‍ക്രിയാസിലെ ബെറ്റാ കോശങ്ങള്‍ക്ക് ഓക്‌സിഡേറ്റീവ് വരുന്നത് തടയും.