ബദാം ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാന്‍ ആദ്യം ശുപാര്‍ശ ചെയ്യുന്ന ഒന്നാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് അറിയപ്പെടുന്നു. പ്രധാനമായ ഗുണം ഇത് വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നുവെന്നതാണ്. കുട്ടികള്‍ക്ക് ബദാം നല്‍കുന്നത് പ്രായം, ഭക്ഷണ ആവശ്യങ്ങള്‍, അവരുടെ പ്രവര്‍ത്തന നില എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം.
സാധാരണയായി, സുരക്ഷിതവും പ്രയോജനകരവുമായ രീതിയില്‍ പ്രതിദിനം 5 മുതല്‍ 10 വരെ ബദാം നല്‍കാം. അതേസമയം, മുതിര്‍ന്നവര്‍ക്ക്, 20-23 ബദാം ദിവസവും കഴിക്കാം. ഇത് അവര്‍ക്ക് പോഷകങ്ങളുടെ നല്ല ബാലന്‍സ് നല്‍കുന്നു. കുട്ടികള്‍ വളരുന്നതിനനുസരിച്ച്, ക്രമേണ അളവ് വര്‍ദ്ധിപ്പിക്കാം.
അതോടൊപ്പം ഇത്തരം പരിപ്പ് വള്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അവരുടെ ശരീരത്തിന്റെ പ്രതികരണങ്ങള്‍ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇവ അവര്‍ക്ക് അലര്‍ജിയോ സെന്‍സിറ്റിവിറ്റിയോ ഉണ്ടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ബദാം രാവിലെയോ വൈകുന്നേരമോ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.