ഓർമകൾ മായുമ്പോൾ....
ഓർമകൾ ഇല്ലെങ്കിൽ മനുഷ്യന്റെ ജീവിതം അർത്ഥശൂന്യമാണ്. ഈ ഓർമകൾ ഇല്ലാതാകുമ്പോൾ അതിനപ്പുറത്തെ ലോകം വിവരിക്കാൻ സാധിക്കില്ല. ജീവിതത്തിന്റെ അവസാനഘട്ടവും മരണത്തിന്റെ ആദ്യഘട്ടവും ആയിട്ട് അൽഷിമേഴ്സിനെ കാണാം. അത്തരത്തിലൊരു അവസ്ഥയാണ് അൽഷിമേഴ്സ്. മറവിരോഗം എന്നാണ് ഇ
ഓർമകൾ ഇല്ലെങ്കിൽ മനുഷ്യന്റെ ജീവിതം അർത്ഥശൂന്യമാണ്. ഓർമകൾ ഇല്ലാതാകുമ്പോൾ അതിനപ്പുറത്തെ ലോകം വിവരിക്കാൻ സാധിക്കില്ല. ജീവിതത്തിന്റെ അവസാനഘട്ടവും മരണത്തിന്റെ ആദ്യഘട്ടവും ആയിട്ട് അൽഷിമേഴ്സിനെ കാണാം. അത്തരത്തിലൊരു അവസ്ഥയാണ് അൽഷിമേഴ്സ്. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാർ വിളിക്കുക. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുള്ളത്. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ പിന്നീട് അതിനെ ജനിപ്പിക്കുക അസാദ്യം.
ലക്ഷണങ്ങൾ:
മിക്കപ്പോഴും ലക്ഷണങ്ങൾ കണ്ട് പിടിക്കാൻ സാധിക്കില്ല. വളരെ പതുക്കെയാണ് ലക്ഷണങ്ങൾ മനസ്സിലാവുകയുള്ളു. തിരിച്ചരിയുമ്പോഴേക്കും 75% ഈ രോഗത്തിന് അടിമയായിട്ടുണ്ടാകും. മറവിയെ വാർധ്യക്യത്തിന്റെ പേരിൽ പഴിചാരുന്നവർ അറിയുന്നില്ല, അത് അൽഷിമേഴ്സ് ആണെന്ന്.
വ്യക്തികളുടെ പേരുകളും സഥലങ്ങൾ ക്രമേണ മറക്കുക. ഓർമിച്ചെടുക്കാൻ സമയങ്ങളെടുക്കും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകൾ മറന്ന് പോകും. ദിശാബോധം നഷ്ട്പ്പെടുകയും ക്രമേണ ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
രോഗം മൂർച്ഛിക്കുംതോറും അവസ്ഥ മാറി കൊണ്ടിരിക്കും. സ്വന്തം വീടാണെന്നോ, സ്വന്തം മക്കളാണെന്നോ ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാൻ കഴിയാതെ വരും. പരാതികൾ കൂടികൊണ്ടേ ഇരിക്കും. ഈ ധാരണയിൽ വീട്ടിൽ നിന്ന് തന്നെ ഇറങ്ങി പോകും. എന്നാൽ എവിടെക്കാണ് പോകേണ്ടത് എന്ന് പോലും അവർക്കറിയില്ല.
ചിലർ എപ്പോഴും സംശയത്തിൽ ആയിരിക്കും, ചിലർ ലൈംഗിക കാര്യങ്ങളിൽ താൽപ്പര്യം കാണിക്കും, ചിലർ മറ്റുള്ളവർ ഉപദ്രവിക്കാൻ വരുന്നുവെന്ന ഭാവനാലോകത്തിൽ ജീവിക്കും. അങ്ങനെ ..അങ്ങനെ.. നീളുകയാണ് അൽഷിമേഴ്സ് എന്ന രോഗാവസ്ഥയുടെ ദയനീയഭാവങ്ങൾ.
അല്‍ഷിമേഴ്‌സ് സ്ഥിരീകരിക്കുന്നതിനായി കൃത്യമായ ഒരു രോഗനിര്‍ണയ രീതിയും നിലവിലില്ല. ലക്ഷണങ്ങള്‍ അപഗ്രഥിച്ച് പൂര്‍ണമായ പരിശോധനയിലൂടെ മാത്രമേ രോഗം നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളു. രോഗത്തിന് കൃത്യമായ പ്രതിവിധി ഇല്ലെങ്കിലും നേരത്തെ രോഗം കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദമായേക്കാം.