Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ചെടി നിങ്ങളുടെ മുഖ സൗന്ദര്യം ഇരട്ടിയാക്കും; ചെയ്യേണ്ടത് ഇതുമാത്രം

ഈ ചെടി നിങ്ങളുടെ മുഖ സൗന്ദര്യം ഇരട്ടിയാക്കും; ചെയ്യേണ്ടത് ഇതുമാത്രം

ഈ ചെടി നിങ്ങളുടെ മുഖ സൗന്ദര്യം ഇരട്ടിയാക്കും; ചെയ്യേണ്ടത് ഇതുമാത്രം
, തിങ്കള്‍, 22 ജനുവരി 2018 (14:52 IST)
സൗന്ദര്യം നില നിർത്താനും സംരക്ഷിക്കാനും ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് കറ്റാർ വാഴ. ഏതു സൗന്ദര്യ പ്രശ്ങ്ങൾക്കും പരിഹാരം കാണാൻ പ്രകൃതി ദത്തമായ ഈ ചെടി ഉപയോഗിക്കാം.

ഔഷധങ്ങളുടെ കലവറയായ കറ്റാര്‍‌വാഴ കൊണ്ടുള്ള ഫേസ്പാക്ക് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും പാടുകള്‍ ഇല്ലാതാക്കുന്നതിനും കേമമാണ്.

അതികം പണച്ചെലവില്ലാതെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് കറ്റാര്‍‌വാഴ കൊണ്ടുള്ള ഫേസ്പാക്ക്. ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി, തേൻ, റോസ് വാട്ടർ, പാൽ എന്നിവയെടുത്തു നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർ വാഴയുടെ ജെൽ കൂടി ചേർക്കുക.

ഇവ നന്നായി യോജിപ്പിച്ച ശേഷം മുഖത്തു തേച്ചു പിടിപ്പിക്കുക. ഇരുപതു മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുകയും ചെയ്യണം. ആഴ്‌ചയില്‍ മൂന്ന് തവണയെങ്കിലും ഈ ഫേസ്‌പാക്ക് ഉപയോഗിച്ചാല്‍ മുഖകാന്തി വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല.

ചർമ്മത്തിലെ എണ്ണമയം അകറ്റാനും, കൺതടങ്ങളിലുണ്ടാകുന്ന കരുവാളിപ്പ് മാറ്റാനും കറ്റാര്‍‌വാഴ ഉത്തമമായ മാര്‍ഗമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭാവസ്ഥയില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം; ഇല്ലെങ്കില്‍...