Select Your Language

Notifications

webdunia
webdunia
webdunia
webdunia

പപ്പട പ്രേമിയാണോ; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

പെട്ടെന്ന് കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ തുടങ്ങി.

Pappadam

നിഹാരിക കെ.എസ്

, വെള്ളി, 2 മെയ് 2025 (14:06 IST)
മലയാളികളുടെ ഭക്ഷണ രീതികളില്‍ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പപ്പടം. സദ്യ മുതല്‍ പുട്ടിന് വരെ പപ്പടമാണ് പലർക്കും കോമ്പിനേഷന്‍. വിലയും കുറവായതു കൊണ്ട് തന്നെ മൂന്നു നേരവും പപ്പടം കഴിക്കുന്നവരും ഉണ്ട്. പപ്പടത്തിന് ആവശ്യക്കാര്‍ കൂടിയതോടെ നിര്‍മാണത്തിലും വ്യത്യാസങ്ങള്‍ വന്നു. പെട്ടെന്ന് കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ തുടങ്ങി.
 
വീടുകളില്‍ സുരക്ഷിതമായ ചേരുവകള്‍ കൊണ്ട് നിര്‍മിച്ചിരുന്ന പപ്പടം ഇപ്പോള്‍ ഫാക്ടറികളിലേക്കു മാറിയതോടെ കൃത്രിമ ചേരുവകളും ഉള്‍പ്പെടുത്താന്‍ തുടങ്ങി. പപ്പടം നിര്‍മ്മിക്കാന്‍ സോഡിയം ബൈകാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുണ്ട്. പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. സോഡിയം ബൈകാര്‍ബണേറ്റ് ശരീരത്തിന് ദോഷകരമാണ്. അമിത അളവില്‍ പപ്പടം കഴിയ്ക്കുമ്പോള്‍ ഇതും വലിയ അളവില്‍ ശരീരത്തിലെത്തും. 
 
കൂടിയ അളവില്‍ സോഡിയം ശരീരത്തിനുള്ളില്‍ എത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്ക തകരാറുകള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കു കാരണമാകാം. അതുപോലെ പപ്പടം വറുക്കുമ്പോള്‍ അക്രിലമൈഡ് എന്ന രാസവസ്തു രൂപപ്പെടുന്നു. അക്രിലമൈഡിന്റെ സാന്നിധ്യം കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് ഉത്കണ്ഠയ്ക്കും മൂഡ് സ്വിങ്ങ്‌സിനും കാരണമാകുന്നു.
 
പപ്പടുകളില്‍ കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അസിഡിറ്റി, അള്‍സര്‍, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് വഴിവെക്കും. സോഡിയം ബൈകാര്‍ബണേറ്റ് കുടലിലെ കാന്‍സറിനും കാരണമാകും. മൈക്രോവേവില്‍ പൊള്ളിച്ച പപ്പടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണെങ്കിലും പച്ചക്കറി പോലെ ഭക്ഷണത്തില്‍ എന്നും പപ്പടം ഉള്‍പ്പെടുത്തുന്നത് നല്ലതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം കുറഞ്ഞവരില്‍ ഹൃദയാഘാതം വരാന്‍ കാരണങ്ങള്‍ എന്തെല്ലാം?