Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഴുവൻ സമയവും കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ... !

മുഴുവൻ സമയവും കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ... !
, വെള്ളി, 13 മാര്‍ച്ച് 2020 (20:47 IST)
കാലം മാറിയതോടെ ജോലികളുടെ സ്വഭാവവും മാറി. മുൻ‌പൊക്കെ ശാരീരിക അധ്വാനമുള്ള തൊഴിലായിരുന്നു കൂടുതലെങ്കിൽ ഇപ്പോൽ മാനസിക അധ്വാനമുള്ള തൊഴിലുകളും മണിക്കൂറുകളോളം ഇരുന്നു ചേയ്യേണ്ട ജോലികളുമാണ് കൂടുതൽ. ഇത്തരം ജോലികൾ മനുഷ്യന്റെ ആരോഗ്യത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത് എന്ന് നിരവധി പഠനങ്ങൾ ശാസ്ത്രീയമായി തെളീയിച്ചു കഴിഞ്ഞു.
 
മണിക്കൂറുകളോളം കം‌പ്യൂട്ടറുകൾക്ക് മുന്നിൽ ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലികളാണ് ഏറ്റവുമധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ തന്നെ ഇത് ഇല്ലാതാക്കുന്നു. ശാരിരികവും മാനസികവുമായ രോഗങ്ങൾ ഇത്തരം ജോലികളിൽ ഏർപ്പെടുന്നവരെ കൂടുതലായും ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
 
ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് പൈൽ‌സ്. ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന യുവക്കളിൽ ഇത് കൂടുതലായും കണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. മണിക്കൂറുകളോളം, ഇരിക്കുന്നതിനാൽ മലശയത്തിന്റെ അറ്റത്ത് ഒരു പാളി രൂപൊപ്പെടുകയും ഇത് പിന്നീട് വേദനയും അസ്വസ്ഥതതയും ഉണ്ടാക്കാൻ തുടങ്ങുകയുമാണ് ചെയ്യുന്നത്. 
 
ഇരുന്നു ജോലി ചെയ്യുന്നവർക്ക് വരാവുന്ന മറ്റൊരു അസുഖമാണ് നടുവേദനയും ഡിസ്ക് സംബന്ധമായ അസുഖങ്ങളും. കൂടുതൽ നേരം ഇരിക്കുന്നതിലൂടേ ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി നഷ്ടമാവുന്നതിനാലാണ് ഇതുണ്ടാകുന്നത്. ജീവിതശൈലി രോഗങ്ങളാ‍യ പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും ഇത്തരം ജോലി ചെയ്യുന്നവർക്ക് പിടിപെടാൻ സാധ്യത കൂടിതലാണ്. 
 
സ്ഥിരമായി കം‌പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്നവർ ഓരോ അരമണികൂർ ഇടവിട്ടും അൽ‌പനേരം കണ്ണടച്ച് ഇരിക്കുക. മനസിക സമ്മർദ്ദം കുറക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. കസേരകളിൽ ഇരിക്കുമ്പോൾ പുറകിലേക്ക് ചാഞ്ഞിരുന്ന് നട്ടെല്ലിന് കൂടുതൽ സപ്പോർട്ട് നൽകുക. ഇടവേളകളിൽ എഴുന്നേറ്റ് നടക്കുന്നതും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19: മരണം 5,000 കടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി