നഖങ്ങളും പല്ലും പൊടിയുന്നോ, ദേഹം വേദനയും ഉണ്ടോ; ഇതാണ് കാരണം

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍.

സിആര്‍ രവിചന്ദ്രന്‍
ശനി, 19 ജൂലൈ 2025 (19:28 IST)
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ നാം ദിവസവും ഒരു നിശ്ചിത അളവ് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. പ്രോട്ടീന്റെ അഭാവം ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. അമിതമായ ക്ഷീണമാണ് പ്രോട്ടീന്‍ കുറവിന്റെ ആദ്യ ലക്ഷണം. 
 
എപ്പോഴും ക്ഷീണം ആയിരിക്കും. അതോടൊപ്പം മുടികൊഴിച്ചില്‍, കാല്‍പാദങ്ങളില്‍ നീര്, മസില്‍ നഷ്ടപ്പെടുക, നഖങ്ങള്‍ വേഗത്തില്‍ പൊടിഞ്ഞുപോവുക, ത്വക്ക് രോഗങ്ങള്‍, ദന്തക്ഷയം, ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മൂഡ് സ്വിംഗ്‌സ്, ക്രമരഹിതമായ ആര്‍ത്തവം, മസില്‍ പെയിന്‍, കാലുവേദന, ശരിയായി നിവര്‍ന്നു നടക്കാന്‍ പറ്റാതിരിക്കുക, ദഹന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പ്രോട്ടീന്‍ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. 
 
ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ തന്നെ ദോഷകരമായി ബാധിക്കാം. അതുമാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ട് കഴിവതും ആഹാരത്തില്‍ കൃത്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

അടുത്ത ലേഖനം
Show comments