Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂച്ചയെ വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്...

പൂച്ചയെ വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ.എസ്

, ശനി, 28 ഡിസം‌ബര്‍ 2024 (12:18 IST)
പൂച്ചയോ പട്ടിയോ വളർത്തുമൃഗം എന്തുമാകട്ടെ, വേണ്ട കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയില്ല എങ്കിൽ പ്രശ്നമാണ്. പൂച്ചകളെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. വളർത്തുപൂച്ചകൾ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.  കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുള്ള എച്ച് 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ളുവൻസയുടെ വാഹകരായി പൂച്ചകളും മാറിയേക്കുമെന്ന് പഠനം. 
 
ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലിലാണ് എച്ച്5എൻ1-ന്റെ വകഭേദങ്ങൾ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടിൽ 10 പൂച്ചകൾ ചത്തിരുന്നു. ഗവേഷകർ ഈ പൂച്ചകളിൽ നടത്തിയ പരിശോധനയിലാണ് പൂച്ചകൾക്ക് ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയത്.
 
തുടർന്നു നടത്തിയ പരിശോധനയിൽ പൂച്ചകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ഇതിന് 80 കിലോമീറ്റർ അകലെയുള്ള പക്ഷി ഫാമിലെ വൈറസുകളുമായി സാമ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ പൂച്ചകളുടെ ശരീരത്തോട് ചേർന്ന് പക്ഷിത്തൂവലുകളും കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ള പക്ഷികളെ പൂച്ചകൾ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
 
പൂച്ചകളിലൂടെ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകർന്നേക്കുമെന്നും പഠനം പറയുന്നു. 2008-ൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികൾക്ക് സമാനമായ തരത്തിൽ പൂച്ചകളും വൈറസുകളെ സ്വീകരിക്കുമെന്നും മനുഷ്യരിലേക്കടക്കം പകർത്തുമെന്നുമാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suitable names for baby born in January 1: ജനുവരി ഒന്നിനു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കിടിലന്‍ പേരുകള്‍