Webdunia - Bharat's app for daily news and videos

Install App

ആ മനോഭാവം മാറ്റാന്‍ തയ്യാറാണോ ? എങ്കില്‍ വിജയം സുനിശ്ചിതം !

വിജയത്തിനു പ്രധാനം മനോഭാവം

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (15:05 IST)
പ്രതീക്ഷാനിര്‍ഭരമാണ് നമ്മുടെയെല്ലാവരുടേയും ജീവിതം. എന്തൊക്കെ സംഭവിച്ചാലും നല്ലൊരു നാളെയെ വളരെയേറെ പ്രതീക്ഷയോടെയാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. എന്തെല്ലാമാണ് ജീവിത വിജയത്തിന്റെ ഘടകങ്ങള്‍ ? എങ്ങിനെയാണ് അവയെല്ലാം നേടിയെടുക്കുക ? അതിനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ചെയ്യേണ്ടതെന്നു നോക്കാം.
 
ജീവിത വിജയത്തിന്, തുറന്ന മനോഭാവം ഒരു വലിയ ഘടകമാണ്. നമുക്കു നേരിടേണ്ടിവരുന്ന പല സാഹചര്യങ്ങളെയും പലപ്പോഴും നമുക്കു മാറ്റാൻ കഴിയാതെ വന്നേക്കും. അവ മാറിക്കിട്ടുന്നതിനായി നാം എത്രതന്നെ ആഗ്രഹിച്ചാലും അതിന് കഴിഞ്ഞെന്നുവരുകയുമില്ല. അപ്പോൾ നമുക്കു എന്താണ് ചെയ്യാന്‍ കഴിയുക? അവയോടുള്ള നമ്മുടെ സമീപനത്തെയും മനോഭാവത്തെയും മാറ്റാൻ കഴിഞ്ഞെക്കും. 
 
സാഹചര്യങ്ങളും സംഭവങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹപ്രകാരമോ നമ്മുടെ നിയന്ത്രണത്തിലോ ആയിരിക്കണമെന്നില്ല. എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കണമെന്നും നമ്മുടെ സമീപനവും  മനോഭാവവും എപ്രകാരമായിരിക്കണമെന്നും നമ്മള്‍ മാത്രം നിശ്ചയിക്കേണ്ടതാണ്. മനോഭാവത്തെ ശരിയായ രീതിയില്‍ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്.   
 
‘നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണകേന്ദ്രം’ എന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനായ നോർമൻ കസിൻസ് പ്രസ്താവിച്ചിട്ടുള്ളത്. മനുഷ്യരുടെ മനോഭാവം മാറ്റുന്നതിലൂടെ തങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിയെടുക്കുവാൻ കഴിയുമെന്നുള്ളതാണ് ഏറ്റവും പ്രധാനമായ വസ്തുതയെന്ന കാര്യം എല്ലാവരും ഓര്‍ത്തുവെക്കേണ്ടത് അഭികാമ്യമാണ്.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments