രാത്രിയിൽ 8 മണിക്ക് ശേഷമാണോ ഭക്ഷണം കഴിക്കുന്നത്? അപകടങ്ങൾ ഏറെയാണ്

രാത്രിയിൽ 8 മണിക്ക് ശേഷമാണോ ഭക്ഷണം കഴിക്കുന്നത്? അപകടങ്ങൾ ഏറെയാണ്

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (11:45 IST)
രാത്രിയിൽ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ് ഭൂരിപക്ഷം പേരും. വൈകിയുള്ള ജോലി കഴിഞ്ഞ് ക്ഷീണം കാരണം ഭക്ഷണം ഉണ്ടാക്കുന്നതും മറ്റും വളരെ ലേറ്റ് ആയിട്ടായിരിക്കും. എന്നാൽ ഇത്തരത്തിലുള്ളാ ശീലം പിന്തുടരുന്നവർ അറിഞ്ഞോളൂ... നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. 
 
വൈകി കഴിക്കുമ്പോൾ കഴിച്ച ഉടനെ കിടന്നുറങ്ങുകയും ചെയ്യുന്നു. ദഹനത്തിന് ഏറ്റവും കൂടുതൽ പ്രശ്‌നക്കാരൻ ഈ ഉറക്കം തന്നെയാണ്. കൂടാതെ, വൈകി ഭക്ഷണം കഴിക്കുന്നവർക്ക്  അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഈ രീതി പിന്തുടരുന്നവരിൽ കഴിക്കുന്ന ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.
 
ഈ ശീലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി ആഹാരം കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണ് മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments