സെക്‌സിന് മുമ്പ് പുരുഷന്മാർ പച്ചമുട്ട കഴിച്ചാൽ?

സെക്‌സിന് മുമ്പ് പുരുഷന്മാർ പച്ചമുട്ട കഴിച്ചാൽ?

വ്യാഴം, 22 നവം‌ബര്‍ 2018 (18:16 IST)
മുട്ട കഴിക്കുന്നതുകൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. എന്നാൽ പച്ചമുട്ട കഴിക്കുന്നതുകൊണ്ടോ? പച്ചമുട്ട കഴിക്കുന്നതും ആരോഗ്യപരമായി മികച്ചതാണ്. അത് പുരുഷന്മാരാണെങ്കിൽ പറയാനുമില്ല.
 
പുരുഷന്‍മാരുടെ ആരോഗ്യത്തിന് വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് നല്ലത്. പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിനയ്ക്ക് ഏറ്റവും ചേര്‍ന്ന ഒരു ഭക്ഷ്യ വസ്തുവാണ് പച്ച മുട്ട. ഇത് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. മാത്രമല്ല നല്ല കരുത്തും നല്‍കും. 
 
ബീജ സംഖ്യയും ബീജ ഗുണവുമെല്ലാം വര്‍ദ്ധിപ്പിക്കാനും പച്ചമുട്ട ഉപകാരപ്രദമാണ്. സെക്‌സിനു മുന്‍പ് പച്ചമുട്ട കഴിയ്ക്കുന്നത് കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്തും. ഇതിലെ സിങ്ക് ബീജങ്ങളെ സഹായിക്കും. 
 
പച്ച മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഒരു പച്ച മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ കോശ വളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത്യാവശ്യവുമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുടി തഴച്ചുവളരും, മുഖം വെട്ടിത്തിളങ്ങും; പേരയ്‌ക്ക കഴിച്ചാലുള്ള നേട്ടങ്ങള്‍ വിവരിക്കാനാവില്ല