Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ കൊളസ്ട്രം പ്രസവം കഴിഞ്ഞ് എത്രദിവസം കഴിഞ്ഞ് പൂര്‍ണമായും ഇല്ലാതാകുന്നെന്നറിയാമോ

അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ കൊളസ്ട്രം പ്രസവം കഴിഞ്ഞ് എത്രദിവസം കഴിഞ്ഞ് പൂര്‍ണമായും ഇല്ലാതാകുന്നെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 9 മാര്‍ച്ച് 2023 (14:48 IST)
മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യം കൊടുക്കേണ്ട കാര്യമാണ് മലവിസര്‍ജനം. ഒട്ടുമിക്ക അമ്മമാരും അത് ശ്രദ്ധിക്കാറുമുണ്ട്. അതില്‍ പ്രധാനം മലത്തിന്റെ നിറവും മലബന്ധവുമാണ്. കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ കൊളസ്ട്രം പ്രസവം കഴിഞ്ഞ് ആറ് ആഴ്ചകള്‍ക്കു ശേഷം പൂര്‍ണമായും ഇല്ലാതാകുന്നു. ആദ്യത്തെ ഒന്നര മാസം വരെ അഞ്ചു മുതല്‍ ആറു തവണ വരെ മലവിസര്‍ജനം നടത്തിയിരുന്നത് ക്രമേണെ മൂന്ന് തവണയില്‍ കുറവാകുന്നു. 
 
മുലപാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം. അതുകൊണ്ട് തന്നെ അതില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രക്ഷിതാക്കളെ അസ്യസ്ഥരാക്കുകയും ചെയ്യുന്നു. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളിലെ മലബന്ധത്തിന് പ്രധാന കാരണങ്ങള്‍ നിര്‍ജലീകരണം, അമ്മയുടെ ഭക്ഷണത്തിലുണ്ടാകുന്ന മാറ്റം, വരുന്നുകളുടെ ഉപയോഗം, കുഞ്ഞിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവയാകാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Kidney Day 2023: ലോകത്ത് പത്തിലൊരാള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വൃക്കരോഗ ലക്ഷണങ്ങള്‍ ഉണ്ട്!