സൂര്യൻ നമ്മുടെ പ്രപഞ്ചത്തിൻ്റെ ഹൃദയമാണ്. സൂര്യനെ അർഥം വരുന്ന പേരുകൾ ഊഷ്മളതയെയും ജീവിതത്തെയും പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ കുഞ്ഞിന് ഒരു സൂര്യനാമം തിരയുകയാണെങ്കിൽ, ആദ്യം നോക്കേണ്ടത് ചരിത്ര പുസ്തകങ്ങളാണ്. ഇഷ്ടം പോലെ പേരുകൾ അവിടെ നിന്നും ലഭിക്കും. സൂര്യനെ അർത്ഥമാക്കുന്ന പേരുകൾ തിരയുന്നവർക്കായി...
ആൺകുട്ടികൾക്ക് പറ്റിയ കുറച്ച് പേരുകൾ:
ആദിത്യ: സൂര്യൻ
ആദിദേവ്: സൂര്യൻ
ഇഷാൻ: ശിവൻ്റെ രൂപത്തിലുള്ള സൂര്യൻ
ജിഷ്ണു: സൂര്യൻ; വിജയം
രോഹിത്: സൂര്യൻ
പെൺകുട്ടികൾക്ക് പറ്റിയ പേരുകൾ:
അഹാന: ദിവസം; ആകാശം (സൂര്യൻ കടന്നുപോകുന്നത് പോലെ)
അരുണ: പ്രഭാതം
ആരുഷി: പ്രഭാതം
കിരൺ: ഒരു പ്രകാശകിരണം; സൂര്യകിരണം അല്ലെങ്കിൽ ചന്ദ്രകിരണം