Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യരിലേക്ക് രോഗങ്ങള്‍ പരത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഈ ജീവികള്‍

Bad Animals

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (19:09 IST)
മനുഷ്യരിലേക്ക് രോഗങ്ങള്‍ എത്തിക്കുന്നതില്‍ ചില ജീവികള്‍ക്ക് കൂടുതല്‍ പങ്കുണ്ട്. ഇവയുമായുള്ള ഇടപെടല്‍ എപ്പോഴും അപകടകരമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് പ്രാവുകള്‍. ഇവ നിരവധി രോഗങ്ങളെയും പാരസൈറ്റുകളെയും വഹിക്കുന്നുണ്ട്. നഗരപ്രദേശങ്ങളില്‍ കൂടുതലായി കാണുന്ന ഇവ മനുഷ്യമാലിന്യം കണ്ടെത്തി ആ പ്രദേശം മലിനീകരിക്കും. മറ്റൊന്ന് എലികളാണ്. വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് ഇവകാണുന്നത്. ഗുരുതരമായ രോഗങ്ങള്‍ വഹിക്കുന്ന ജീവിയാണ് എലികള്‍. എലിപ്പനിയും സാല്‍മൊണല്ലയേയും ഇവ പരത്തുന്നു. 
 
ഇതുപോലെ വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ കാണുന്ന ജീവിയാണ് പാറ്റ. നിരവധി രോഗാണുക്കളെയാണ് പാറ്റ വഹിക്കുന്നത്. ഈച്ചയും ഇങ്ങനെ തന്നെ. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് രോഗണുക്കളെ ഇവര്‍ കൊണ്ടുപോകുന്നു. പ്രത്യേകിച്ചും വെള്ളത്തിലും ഭക്ഷണത്തിലും രോഗാണുക്കളെ എത്തിക്കും. ചെള്ളും കൊതുകും ഇത്തരത്തില്‍ രോഗാണുക്കളെ വഹിക്കുന്നുണ്ട്. കൂടാതെ കന്നുകാലികളും പന്നികളും ഈ-കോളി, സാല്‍മൊണല്ല എന്നീ രോഗകാരികളെയും പരത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കവും വ്യായാമവും ബുദ്ധിശക്തി വര്‍ധിപ്പിക്കും