Webdunia - Bharat's app for daily news and videos

Install App

വാഴപ്പഴത്തിന്റെ തൊലി ഇനി വലിച്ചെറിയേണ്ട, ഇക്കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (19:03 IST)
പലരും വാഴപ്പഴത്തിന്റെ തൊലി ഒരു പാഴ് വസ്തുവായാണ് കരുതുന്നത്. അതിനാല്‍ തന്നെ പഴം കഴിച്ചശേഷം വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ വാഴപ്പഴത്തിന് ചില ആരോഗ്യ ഗുണങ്ങളും മറ്റു ചില ഉപയോഗങ്ങളും ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാഴപ്പഴത്തിന്റെ തൊലിയില്‍ ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അവയവങ്ങള്‍ക്കുണ്ടാകുന്ന ഫ്രീ റാഡിക്കല്‍ ഡാമേജ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈറ്റോ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നത് തടയും.
 
മറ്റൊന്ന് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഈ തൊലി സഹായിക്കും. ഫേഷ്യല്‍ മാസ്‌ക്കായി ബനാനയുടെ തൊലി ഉപയോഗിക്കാന്‍ സാധിക്കും. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ്, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. മുടി വളര്‍ച്ച ഉയര്‍ത്താനും വാഴപ്പഴത്തിന്റെ തൊലിക്ക് സാധിക്കും. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തി തിളങ്ങാനും സഹായിക്കും. ഇതിനായി തലമുടിയില്‍ വാഴപ്പഴത്തിന്റെ തൊലി കൊണ്ട് ഉരച്ചാല്‍ മതി. 15 മുതല്‍30 മിനിറ്റ് വരെ ഇത് തുടരാം. ഇതിനോടൊപ്പം ഷാംപൂവും ഉപയോഗിക്കാം. ശേഷം കഴുകി കളയാം. 
 
പഴത്തൊലിയില്‍ ആന്റി ബാക്ടീരിയല്‍ പദാര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍ പല്ലിന്റെ ആരോഗ്യത്തിനും പഴത്തൊലി ഉപയോഗിക്കാം. ഇതിനായി രണ്ടുമിനിറ്റ് പഴത്തൊലി പല്ലിലും മോണയിലും ഉരയ്ക്കുകയാണ് വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

അടുത്ത ലേഖനം
Show comments