Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തരക്കാര്‍ക്ക് ബ്രെസ്റ്റ് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതല്‍!

ഇത്തരക്കാര്‍ക്ക് ബ്രെസ്റ്റ് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതല്‍!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (12:23 IST)
സാധാരണയായി 40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും. ഈ പ്രായത്തിലുള്ളവര്‍ക്കാണ് കൂടുതലാണ് ഈ കാന്‍സര്‍ കണ്ടുതുടങ്ങുന്നത്. ലോകത്ത് ഓരോ വര്‍ഷവും 1.9ലക്ഷം സ്ത്രീകള്‍ക്കാണ് ബ്രെസ്റ്റ് കാന്‍സര്‍ വരുന്നത്. 98000 പേരുടെ ജീവനും ഓരോവര്‍ഷം ഇത് കവരുന്നുണ്ട്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ കൂടുന്നതാണ് ബ്രെസ്റ്റ് കാന്‍സറിന് പ്രധാന കാരണം. കൂടാതെ അമിത വണ്ണം, നേരത്തേയുള്ള ആര്‍ത്തവ വിരാമത്തിന്റെ പ്രായവും വലിയ ഘടകമാണ്. 
 
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് 10-11 വയസിലാണ്. നേരത്തേ ഇത് 14-15 വയസിലായിരുന്നു. അതുപേലെ ആര്‍ത്തവ വിരാമം ഇപ്പോള്‍ 50-52 വയസിലാണ്. നേരത്തേ 45 വയസോ അതിന് മുന്‍പോ ആയിരുന്നു. കുട്ടികളെ പ്രസവിക്കാത്തതും പാലുകൊടുക്കാത്തുതുമായ സ്ത്രീകള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം പ്രസവസമയത്തും പാലുകൊടുക്കുമ്പോഴും ഈസ്ട്രജന്റെ അളവ് സ്ത്രീശരീരത്തില്‍ കുറയാറുണ്ട്. ഒന്നിലധികം കുട്ടികളെ പ്രസവിക്കുന്നത് കാന്‍സറില്‍ നിന്ന് സംരക്ഷണം കിട്ടുന്ന ഫലമാണ്. എന്നാല്‍ താമസിച്ച് ഗര്‍ഭം ധരിക്കുന്നത് വിപരീത ഫലമാണ് ചെയ്യുന്നത്. മറ്റൊന്ന് കുടുംബ പശ്ചത്തലമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃക്ക രോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം