വവ്വാലുകളെ പേടിക്കണോ? നിപയെ കുറിച്ച് അറിയാം

കേരളത്തിലെ പരിസ്ഥിതി വവ്വാലുകള്‍ക്ക് ചേക്കേറാന്‍ ഇഷ്ടപ്പെട്ടതാണ്

രേണുക വേണു
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:21 IST)
ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും നിപ വൈറസ് എത്തിയെന്നാണ് കരുതപ്പെടുന്നത്. വവ്വാലുകളെ കൊന്നൊടുക്കിയാല്‍ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ അങ്ങനെ ചെയ്താല്‍ നിപയേക്കാള്‍ അപകടകാരികളായ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുല്‍ഫി നൂഹു പറയുന്നത്. 
 
ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. അതിനെ അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ ആ വൈറസുകളെല്ലാം ചിതറിക്കപ്പെടും. പിന്നീട് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ വളരെ എളുപ്പമാണ്. വവ്വാലുകളെ ഇല്ലാതാക്കിയാല്‍ നിപയെ പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു മണ്ടത്തരമാണ്. നിപയേക്കാള്‍ ഭീകരന്‍മാരായ വൈറസുകളെ അടക്കം സംവഹിക്കുന്നവരാണ് വവ്വാലുകളെന്നും ഡോ.സുല്‍ഫി നൂഹു പറഞ്ഞു. 
 
കേരളത്തിലെ പരിസ്ഥിതി വവ്വാലുകള്‍ക്ക് ചേക്കേറാന്‍ ഇഷ്ടപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മലയോര മേഖലകള്‍ അടക്കം വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്. ഒരു സ്ഥലത്തെ വവ്വാലുകളെ കൊന്നൊടുക്കിയാല്‍ അതേ സ്ഥലത്ത് താമസിയാതെ തന്നെ വേറൊരു കൂട്ടം വവ്വാലുകള്‍ എത്തും. ഒരു രാത്രി കൊണ്ട് 80 കിലോമീറ്ററില്‍ അധികം സഞ്ചരിക്കാന്‍ വവ്വാലുകള്‍ക്ക് സാധിക്കും. അതുകൊണ്ട് വവ്വാലുകളെ ഇല്ലാതാക്കിയതുകൊണ്ട് നിപയ്ക്ക് അവസാനമാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

അടുത്ത ലേഖനം
Show comments