മലവിസര്‍ജ്ജനത്തിനായി ബലം പ്രയോഗിക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

മലം കട്ടിയാകുന്നതും ദഹനം ശരിയായി നടക്കാത്തതുമാണ് മലവിസര്‍ജനം പ്രയാസകരമാക്കുന്നത്

രേണുക വേണു
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (09:58 IST)
ദഹനപ്രക്രിയ ശരിയായ വിധം നടക്കാതെ വരുമ്പോള്‍ മലവിസര്‍ജനം നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലര്‍ക്കും മലവിസര്‍ജനം നടത്തണമെങ്കില്‍ ഒരുപാട് ബലം പ്രയോഗിക്കേണ്ടി വരുന്നു. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനു വലിയ ദോഷം ചെയ്യും. ഹെര്‍ണിയ, മൂലക്കുരു പോലുള്ള അസുഖങ്ങളിലേക്ക് ഇത് നയിക്കും. 
 
മലം കട്ടിയാകുന്നതും ദഹനം ശരിയായി നടക്കാത്തതുമാണ് മലവിസര്‍ജനം പ്രയാസകരമാക്കുന്നത്. ശരീരത്തിനു ആവശ്യമായ വെള്ളവും ഫൈബറും കിട്ടാതെ വരുമ്പോഴാണ് മലം കട്ടിയുള്ളതാകുന്നത്. മലവിസര്‍ജനം ശരിയായി നടക്കാന്‍ നന്നായി വെള്ളം കുടിക്കണം. രാവിലെ എഴുന്നേറ്റയുടന്‍ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ദിവസത്തില്‍ രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. 
 
ഫാസ്റ്റ് ഫുഡ്, എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണം എന്നിവ കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പതിവാക്കുകയും വേണം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഫ്രൂട്ട്സും ശീലമാക്കുക. ദിവസവും വ്യായാമം ചെയ്യുന്നവരിലും മലവിസര്‍ജനം സുഗമമായി നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ എളുപ്പത്തില്‍ 20 ഗ്രാം പ്രോട്ടീന്‍ കഴിക്കാം!

പലചരക്ക് കടയില്‍ പോകുമ്പോള്‍ ഓര്‍ഗാസം! സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

അപര്യാപ്തമായ ഉറക്കം ഹൃദയത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നുവെന്നറിയണം

ഈ യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും!

കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

അടുത്ത ലേഖനം
Show comments