വെറും അഞ്ച് രൂപ ചെലവിൽ യുവത്വം നിലനിർത്താം!

വെറും അഞ്ച് രൂപ ചെലവിൽ യുവത്വം നിലനിർത്താം!

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (12:58 IST)
സൗന്ദര്യം സംരക്ഷിക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മൾ. വളരെ പാടുപെട്ട് നല്ല വില കൊടുത്ത് ക്രീമുകളും മറ്റും വാങ്ങി മുഖത്ത് അപ്ലൈ ചെയ്‌ത് വെളുപ്പ് നിലനിർത്താൻ ശ്രമിക്കുന്നവരാണ് പലരും. നമ്മുടെ വീട്ടിൽ തന്നെ നമ്മുടെ സൗന്ദര്യം നിലനിർത്താൻ പറ്റിയ വസ്‌തുക്കൾ ഉള്ളത് നമ്മൾ തിരിച്ചറിയുന്നില്ല.
 
നാരങ്ങ ഒരുവിധം എല്ലാ ശരീര പ്രശ്‌നങ്ങൾക്കും സൗന്ദര്യത്തിനും ഉള്ള പ്രതിവിധിയാണ്. നാരങ്ങാവെള്ളം കഴിക്കുന്നത് നമ്മുടെ എനർജി നിലനിർത്താൻ സഹായിക്കും. നാരങ്ങ മുഖത്ത് അപ്ലൈ ചെയ്യുന്നത് കറുപ്പ് നിറം മാറ്റി യുവത്വം നിലനിർത്താൻ സഹായിക്കും.
 
ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. 
 
രാവിലെയും വൈകുന്നേരവും കുടിക്കുന്ന ചായയ്‌ക്ക് പകരം നാരങ്ങാ വെള്ളം കുടിക്കുന്നതും ഉത്തമമാണ്. ശരീരത്തിലെ വിഷം കളയാന്‍ ഇത്രയും പറ്റിയ പാനീയം വേറെ ഇല്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്, തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥി, ലസിക ഗ്രന്ഥി തുടങ്ങിയവയെ അണുവിമുക്തമാക്കാന്‍, എല്ലുകള്‍ക്ക് ബലം നല്‍കാനും നാരങ്ങ വെള്ളം സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഒഴിവാക്കാന്‍ ഈ മൂന്ന് സ്വഭാവരീതികള്‍ മാറ്റണമെന്ന് ന്യൂറോളജിസ്റ്റ്

അടുത്ത ലേഖനം
Show comments