Select Your Language

Notifications

webdunia
webdunia
webdunia
webdunia

രുചിയുടെ കാര്യത്തിൽ മാത്രമല്ല, പകരക്കാരനാകാനും ചക്ക മിടുക്കൻ തന്നെ

പകരക്കാരനാകാനും ചക്ക മിടുക്കൻ തന്നെ

രുചിയുടെ കാര്യത്തിൽ മാത്രമല്ല, പകരക്കാരനാകാനും ചക്ക മിടുക്കൻ തന്നെ
, തിങ്കള്‍, 18 ജൂണ്‍ 2018 (14:56 IST)
ചക്ക ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചക്കയുടെ സീസൺ ആയാൽ പിന്നെ എല്ലാ വീട്ടിലും ചക്ക കൊണ്ടുള്ള വിഭവങ്ങൾ തന്നെയായിരിക്കും. മലയാളികൾക്ക് സാധാരണ വിഭവമാണെങ്കിലും വിദേശികൾക്ക് ചക്ക വലിയൊരു സംഭവമാണ്. വലുപ്പം കൊണ്ടും രുചികൊണ്ടും എല്ലാം തന്നെ ചക്ക വ്യത്യസ്ഥനാണ്.
 
ചുമ്മാ കഴിക്കാൻ മാത്രമല്ല ചക്ക. ഇതിന് ഗുണങ്ങളും ഏറെയാണ് കാൽസ്യം, പ്രോട്ടീൻ‍, അയൺ‍, പൊട്ടാസ്യം എന്നിവയുടെ ഉറവിടമായ ചക്ക ഗോതമ്പിനും ചോളത്തിനും പകരക്കാരനായി ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. നാട്ടിൻപുറങ്ങളിൽ ചക്ക പാകം ചെയ്യുമ്പോൾ അതിൽ മാംസം വരെ ഉപയോഗിക്കുന്നവരുണ്ട്. അയ്യേ എന്ന് പറയാൻ വരട്ടെ. ഇതിന്റെ ടേസ്‌റ്റും ഒന്ന് വേറെ തന്നെയാണ്.
 
ചക്കകൊണ്ട് പരീക്ഷണം നടത്താത്തവർ ആരുംതന്നെ ഉണ്ടാകില്ല എന്നുതന്നെ പറയാം. എങ്ങനെ ഉണ്ടാക്കിയാലും രുചിയുടെ കാര്യത്തിൽ ചക്ക എന്നും കേമൻ തന്നെയാണ്. പഴുത്ത ചക്കയാണേൽ പറയാനില്ല. അതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും ഏറെയാണ്. ചക്കയട, ചക്ക‌പായസം എന്നിങ്ങനെ നീളുന്നു അവയുടെ ലിസ്‌റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുളക്കിഴങ്ങ് കഴിച്ചാല്‍ പൊണ്ണത്തടി കുറയുമോ ?; ഇക്കാര്യത്തില്‍ ചില സത്യങ്ങളുണ്ട്