Webdunia - Bharat's app for daily news and videos

Install App

ദിവസവും ഒരു മുട്ട വീതം കഴിക്കൂ, ഹൃദയസംബന്ധമായ രോഗങ്ങൾ തടയൂ

ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ?

Webdunia
വ്യാഴം, 31 മെയ് 2018 (10:45 IST)
ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ എന്താണ് സംഭവിക്കുക? ആദ്യം ഓർമ്മവരുന്നത് കൊളസ്‌ട്രോളിന്റെ കാര്യമായിരിക്കും അല്ലേ? എങ്കിൽ തെറ്റി. എന്നാൽ ചൈനയിൽ നിന്നുള്ള പഠനം പറയുന്നത് ഇങ്ങനെയല്ല. ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിന് മികച്ചതാണ് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത്.
 
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഒരു മുട്ട വീതം ദിവസേന കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത കുറവാണ്. ചൈനയിൽ നിന്നുള്ള പഠനം സംഘടിപ്പിച്ചത് 30നും 79നും ഇടയിൽ പ്രായമുള്ള 5 ലക്ഷത്തോളം ആളുകളിലാണ്. ചൈനീസ്-ബ്രിട്ടീഷ് ഗവേഷകരുടെ ഈ പഠനത്തിലൂടെ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നു കണ്ടെത്തി.  
 
കാർഡിയോ വാസ്‌ക്കുലർ ഡിസീസ് അഥവാ CVD ആളുകളുടെ മരണത്തിന് വരെ കാരണമായേക്കാം. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തേയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഈ അസുഖത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. മുട്ടയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും ഉയർന്ന അളവിൽ പ്രോട്ടീനും ജീവകങ്ങളും ഇതിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

നിങ്ങള്‍ വാങ്ങുന്ന പാല്‍ പരിശുദ്ധമാണോ? വീട്ടില്‍ പരിശോധിക്കാം!

ഈസമയങ്ങളില്‍ പാലുകുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

അടുത്ത ലേഖനം
Show comments