നിപ്പ ബാധിച്ച് മരിച്ച ലിനിയുടെ രണ്ട് മക്കൾക്കും പനി
കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Publish Date: Tue, 29 May 2018 (18:07 IST)
Updated Date: Tue, 29 May 2018 (18:08 IST)
നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രണ്ടു മക്കൾക്കും പനി. ഇരുവരേയും പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുട്ടികൾക്ക് നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അധിക്രതർ അറിയിച്ചു. നേരത്തെ ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിപ്പ ബാധിച്ചെത്തിയ യുവാവിനെ ചികിത്സിച്ചതിലൂടെയാണ് ലിനിക്ക് നിപ്പ പകർന്നത്.