Select Your Language

Notifications

webdunia
webdunia
webdunia
webdunia

Butter Fruit: പതിവായി അവക്കാഡോ കഴിച്ചാലുള്ള ഗുണങ്ങൾ

വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

Avacado

നിഹാരിക കെ.എസ്

, ഞായര്‍, 17 ഓഗസ്റ്റ് 2025 (15:55 IST)
നിരവധി ആരോഗ്യ ഗുണങ്ങളുളള പഴമാണ് അവക്കാഡോ. ചിലയിടങ്ങളിൽ ബട്ടർഫ്രൂട്ട് എന്നും വെണ്ണപ്പഴം എന്നും പറയാറുണ്ട്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയവ അവക്കാഡോയിൽ നിന്നും ലഭിക്കും. 
 
അവക്കായോട് ചർമ്മത്തിന് നനവ് നൽകുന്നു. അവകാഡോയിൽ അടങ്ങിയിരിക്കുന്ന മോണോസാച്വറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തിന് ആഴത്തിൽ ഈർപ്പം നൽകുന്നു. ഇത് വരണ്ട ചർമ്മത്തെ മൃദുവാക്കാനും മിനുസമുള്ളതാക്കാനും സഹായിക്കുന്നു. അവകാഡോ ഓയിൽ പല മോയ്സ്ചറൈസറുകളിലും ഉപയോഗിക്കുന്നത് ഇതിന്റെ ഹൈഡ്രേറ്റിംഗ് ഗുണങ്ങൾ കാരണമാണ്.
 
വാർദ്ധക്യത്തിനെതിരെ പോരാടാൻ ഇതിലും മികച്ചൊരു ഭക്ഷണമില്ലെന്ന് പറയാം. വിറ്റാമിൻ ഇ, സി എന്നിവയുടെ സാന്നിധ്യം അവകാഡോയെ ഒരു മികച്ച ആന്റി-ഏജിംഗ് ഘടകമാക്കുന്നു. ഇവ ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു. അവകാഡോ മാസ്കുകൾ ചർമ്മത്തിന്റെ യൗവനം നിലനിർത്താൻ സഹായിക്കുന്നു.
 
അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും. 
 
പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗികള്‍ ചിക്കന്‍ ഒഴിവാക്കണോ?